അപ്രതീക്ഷിതം ഈ സന്ദർശനം ;വയനാട് ടൗൺഷിപ്പിലെത്തി മമ്മൂട്ടി

By :  Devina Das
Update: 2026-03-07 10:35 GMT

വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി. അപ്രതീക്ഷിതമായാണ് മമ്മൂട്ടി വയനാട്ടിലെ ദുരന്തബാധിതർക്കായി സർക്കാരൊരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയത്. വീടുകൾ സന്ദർശിക്കുകയും അധികാരോട് കാര്യങ്ങൾ തിരക്കുകയും വിദ്യാർഥികളോടും സംസാരിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് ഉണ്ടാക്കിയതാണ് ടൗൺഷിപ്പെന്നും മമ്മൂട്ടി പറഞ്ഞു.പണിപൂർത്തിയായ വീടുകളിൽ കയറുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു മമ്മൂട്ടി. ആളുകൾ കൂടിയതോടെയാണ് താരം ടൗൺഷിപ്പിൽ നിന്നും മടങ്ങിയത്.

സന്ദർശനം തീർത്തും അപ്രതീക്ഷിതമായിരുന്നു. പണി പൂർത്തിയായ ഒന്നോ രണ്ടോ വീടുകൾ കണ്ട് മനസിലാക്കുകയും ചെയ്തിട്ടാണ് താരം മടങ്ങിയത്.'ഭക്ഷണം, വസ്ത്രം, പാർപ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളിൽ നിന്നും പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. കേരളത്തിന്റെ ഒരു സോഷ്യൽ കാപ്പിറ്റൽ, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്', എന്നാണ വീടുകൾ സന്ദർശിച്ച ശേഷം മമ്മൂട്ടി പറഞ്ഞത്.

Similar News