'ദ ലവ് ഈസ് ഓള്‍വെയ്‌സ് ലൗഡര്‍;വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി തൃഷ
തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സിനിമയേക്കാൾ വലിയ സിനിമാറ്റിക് മൊമന്റുകൾക്കാണ് സാക്ഷ്യം വഹിച്ചത് .വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിലെ ഏറ്റവും വലിയ ചർച്ചാ വിഷയം നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അക്വാ ബ്ലു സാരിയണിഞ്ഞ് എത്തിയ തൃഷയെ വൻ കരഘോഷത്തോടെയാണ് സദസ് വരവേറ്റത്. വിജയ്‌യുടെ അമ്മയും ബന്ധുക്കളും തൃഷയെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിടുകയും ചെയ്തു. ഈ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.അതേസമയം സത്യപ്രതിജ്ഞയ്ക്ക് വിജയ്‌യുടെ ഭാര്യയും മക്കളും വന്നിരുന്നില്ല. കുടുംബത്തിന്റെ അസാന്നിധ്യവും തൃഷയുടെ സാന്നിധ്യവും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. വിജയ്-സംഗീത ദാമ്പത്യം തകരാൻ കാരണം തൃഷയുമായുള്ള അടുപ്പമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ചർച്ചകൾക്ക് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് തൃഷ.സത്യപ്രതിജ്ഞയ്ക്ക് വന്നപ്പോൾ ധരിച്ചിരുന്ന അതേ സാരിയിലുള്ള തന്റെ ചിത്രങ്ങള് പങ്കുവച്ചു കൊണ്ടാണ് തൃഷയുടെ മറുപടി. 'ദ ലവ് ഈസ് ഓൾവെയ്‌സ് ലൗഡർ ( പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്)' എന്ന അടിക്കുറിപ്പോടെയാണ് തൃഷ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി സിനിമാ ലോകവും ആരാധകരുമെല്ലാം ഓടിയെത്തിയുകയാണ്. വിജയ് തന്നൊണ് മിക്ക കമന്റിലേയും ചർച്ചാ വിഷയമെന്നതും ശ്രദ്ധേയമാണ്.