32 വര്‍ഷത്തെ ദാമ്പത്യജീവിതത്തിൽ വിള്ളലുണ്ടാക്കിയ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍
പത്തു വർഷത്തോളം പിരിഞ്ഞ് കഴിഞ്ഞ ശേഷം താനും ലിസിയും വീണ്ടും ഒരുമിച്ചതായി ഈയ്യടുത്താണ് പ്രിയദർശൻ തുറന്നു പറഞ്ഞത്. 32 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹ മോചിതരായത്. താനും ലിസിയും എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് ഇതാദ്യമായി വെളിപ്പെടുത്തുകയാണ് പ്രിയദർശൻ.
''32 വർഷം ഒരുമിച്ച് ജീവിച്ച ശേഷം ഞങ്ങൾക്കിടയിൽ വിരസതയും ഈഗോയും ഉടലെടുത്തു. അത് ഞങ്ങളുടെ ബന്ധത്തെ കയ്പ്പുള്ളതാക്കി. അതിനാൽ പിരിയുന്നതാകും നല്ലതെന്ന് തീരുമാനിച്ചു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം മിസ് ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ വീണ്ടും ഒരുമിച്ചു. അത്രയേയുള്ളൂ. അതിനർത്ഥം എവിടെയോ പ്രണയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്നാണ്.'' പ്രിയദർശൻ പറയുന്നു.''തീർച്ചയായും ഞാൻ അവളെ മിസ് ചെയ്തിരുന്നു. അവളും എന്നെ മിസ് ചെയ്തിരുന്നു. അതിനാൽ ഞങ്ങൾ വീണ്ടും ഒന്നായി. കമ്പാനിയൻഷിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട് ഞങ്ങൾ വീണ്ടും കല്യാണം കഴിച്ചില്ലെന്ന് ചോദിച്ചാൽ, അടുത്തത് ഇതിലും കഷ്ടം നിറഞ്ഞാതാകാം എന്നതിനാലാണ്. ആ ചിന്ത രണ്ടു പേർക്കും ഉണ്ടായിരുന്നു. ഞങ്ങളത് തിരിച്ചറിഞ്ഞു'' എന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താനും ലിസിയും വീണ്ടും ഒന്നായെന്ന് പ്രിയദർശൻ വെളിപ്പെടുത്തിയത്. അതേസമയം വീണ്ടും വിവാഹിതരാകാൻ പ്ലാനില്ലെന്നും പ്രിയൻ പറഞ്ഞിരുന്നു.