'പ്രണവ് - കല്യാണി വിവാ​ഹത്തിനായി കാത്തിരിക്കുന്നു';മറുപടിയുമായി ലിസി

By :  Devina Das
Update: 2026-04-17 09:27 GMT

നടൻ പ്രണവ് മോഹൻലാലും നടി കല്യാണി പ്രിയദർശനും തമ്മിൽ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഇക്കാര്യം പറയാറുണ്ട്. പലപ്പോഴും ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലും ​ഗോസിപ്പുകൾ പരന്നിരുന്നുഇപ്പോഴിതാ ഇത്തരം ചർച്ചകൾക്കെല്ലാം വിരമാമിട്ടിരിക്കുകയാണ് കല്യാണിയുടെ അമ്മയും നടിയുമായ ലിസി. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്.

‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്.ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ ഒട്ടും വൈകാതെ തന്നെ ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി മറുപടി നൽകി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ പരിഹസിച്ചുകൊണ്ട് നിരവധി പേർ ലിസിയുടെ മറുപടിക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Similar News