പാലുവിന് ചേച്ചിയമ്മയോടൊപ്പം ചേട്ടച്ഛനെയും കിട്ടി ;മനോഹര ചിത്രങ്ങളുമായി ആര്യ പാർവതി

By :  Devina Das
Update: 2026-02-19 09:38 GMT

നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ വിവാഹം ഒരാഴ്ച മുമ്പായിരുന്നു. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് ആര്യ പാർവതി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. അമ്മുവിന്റെ അമ്മ, ഇളയവൾ ഗായത്രി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. നൃത്തത്തിലായിരുന്നു ആര്യയുടെ ഉപരി പഠനം.ഇരുപത്തിയാറുകാരിയായ താരം നടനും മോഡലുമായ ദിലീപിനെയാണ് വിവാഹം ചെയ്തത്.

വലിയ ആഢംബരം ഒന്നുമില്ലാതെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം വിളിച്ച് ചേർത്ത് സ്വകാര്യ ചടങ്ങായാണ് ആര്യ വിവാഹം നടത്തിയത്. ആര്യയ്ക്ക് ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോഴാണ് താരത്തിന്റെ അമ്മ വീണ്ടും ഗർഭിണി ആയതും അനിയത്തി ആയ പാലു എന്ന് വിളിപ്പേരുള്ള ആദ്യ ജനിച്ചതും.

ഇപ്പോഴിതാ ആര്യയുടെ അനിയത്തി പാലുവും ​​ദിലീപും തമ്മിലുള്ള ബോണ്ടിങ് വ്യക്തമാക്കുന്ന ചില ക്യൂട്ട് വീഡിയോകൾ ആര്യ പങ്കുവെച്ചിരിക്കുകയാണ് .പാലുവിനെ എടുത്ത് നടക്കുകയും ചെരുപ്പ് ധരിപ്പിക്കുകയും ഒപ്പം ഓടി കളിക്കുകയും മകളെ പോലെ ഓമനിക്കുകയും ചെയ്യുന്ന ദിലീപിനെ വീഡിയോയിൽ കാണാം. ‘The whole package that i manifested’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ...

ആര്യയ്ക്കും ദിലീപിനും മകളായി മാറി കഴിഞ്ഞു പാലു. അങ്ങനെ പാലുവിന് ചേച്ചിയമ്മയെ മാത്രമല്ല ചേട്ടച്ഛനേയും കിട്ടിയിരിക്കുകയാണ് .ആര്യയെപ്പോലെ നൃത്തം, സം​ഗീതം എന്നിവയോടെല്ലാം കുഞ്ഞനിയത്തി പാലുവിനും കമ്പമുണ്ട്.

Similar News