തിരുമല ക്ഷേത്രത്തിൽ ദർശനത്തിനെത്തി നയൻതാരയും വിഘ്നേഷും

By :  Devina Das
Update: 2026-04-10 10:06 GMT

വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ ലവ് ഇൻഷുറൻസ് കമ്പനി റിലീസിനൊരുങ്ങുകയാണ്. പ്രദീപ് രം​ഗനാഥൻ, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും നടന്നിരുന്നു.ഇപ്പോഴിതാ റിലീസിന് മുന്നോടിയായി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവനും ഭാര്യയും നടിയുമായ നയൻതാരയും. വെള്ള നിറത്തിലെ ചുരിദാർ ധരിച്ചാണ് നയൻതാര ക്ഷേത്രദർശനത്തിനെത്തിയത്. ഏപ്രിൽ 10 നാണ് ചിത്രം റിലീസിനെത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എസ് ജെ സൂര്യ, യോ​ഗി ബാബു, സീമൻ, ​ഗൗരി കിഷൻ, മാളവിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2019 ൽ ശിവകാർത്തികേയനെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്.ബഡ്ജറ്റിലുള്ള പ്രശ്നങ്ങളെ തുടർന്ന് സിനിമ നടക്കാതെ പോവുകയായിരുന്നു. പിന്നീട് 2023 ൽ പ്രദീപിനെ നായകനാക്കി വീണ്ടും സിനിമ തുടങ്ങുകയായിരുന്നു. സയൻസ് ഫിക്ഷൻ റൊമാന്റിക് ചിത്രമായാണ് ലവ് ഇൻഷുറൻസ് കമ്പനി ഒരുങ്ങുന്നത്.

Similar News