ഞങ്ങൾക്ക് സ്വകാര്യത നൽകൂ"വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി മൗനി റോയ്

By :  Devina Das
Update: 2026-05-13 09:25 GMT

നടി മൗനി റോയിയും ഭർത്താവും മലയാളിയും കൂടിയായ സൂരജ് നമ്പ്യാരും തമ്മിൽ വിവാഹ മോചിതയാകുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സൂരജിനെ മൗനി ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതാണ് വിവാ​ഹമോചന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.സൂരജ് നമ്പ്യാർക്കൊപ്പമുള്ള തന്റെ ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്‍തിട്ടുണ്ട്. വിവാഹമോചന വാർത്തകൾ പ്രചരിച്ചതോടെ പ്രതികരണവുമായി മൗനിയും രം​ഗത്തെത്തി.

"തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് താഴ്മയായി അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് സ്വകാര്യത നൽകൂ".- കൈകൂപ്പി കൊണ്ടുള്ള ഇമോജിക്കൊപ്പം മൗനി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നടി മൗനിയും ദുബായിലെ വ്യവസായുമായ സൂരാജ് നമ്പ്യാരും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.2022 ൽ കേരള ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. കഥക് നർത്തികയായിട്ടായിരുന്നു മൗനി ശ്രദ്ധേയയാകുന്നത്. പിന്നീട് നാ​ഗിൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

Similar News