'ചിയാൻ 63' ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്

By :  Devina Das
Update: 2026-04-18 10:28 GMT

പിറന്നാൾ ദിനത്തിൽ വിക്രമിന് ആശംസകൾ നേർന്നുകൊണ്ട് വിക്രം 63 അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആനന്ദ് ശങ്കർ ആണ് വിക്രം 63 സംവിധാനം ചെയ്തിരിക്കുന്നത്.ഇരുമു​ഗൻ എന്ന ചിത്രത്തിന് ശേഷം വിക്രമും ആനന്ദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഇതിന് മുൻപ് രണ്ട് മൂന്ന് ചിത്രങ്ങൾ വിക്രമിന്റേതായി പ്രഖ്യാപിച്ചിരുന്നു. മഡോൺ അശ്വിൻ, സി പ്രേം കുമാർ തുടങ്ങിയ സംവിധായകരുടെ പ്രൊജക്ടുകൾ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മുടങ്ങി.

നവാഗത സംവിധായകന്റെ മറ്റൊരു ചിത്രവും വിക്രമിന്റേതായി അണിയറയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രത്തിന്റെയും അപ്ഡേറ്റുകളൊന്നും വന്നില്ല. ഇതോടെ ഈ പ്രൊജക്ടും ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. വീര ധീര സൂരൻ രണ്ടാം ഭാഗത്തിനായാണ് വിക്രം ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.വീര ധീര സൂരനിലെ വിക്രമിന്റെ പെർഫോമൻസ് ഏറെ കയ്യടി നേടിയിരുന്നു. അതേസമയം പിറന്നാൾ ദിനത്തിൽ വിക്രം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. തന്റെ മകൻ ധ്രുവ് ആണ് വിഡിയോ പകർത്തിയതെന്ന് വിക്രം കുറിച്ചിരുന്നു.

Similar News