അർജിത്ത് ധീരമായ തീരുമാനമെടുത്തു ;എനിക്കും വിരമിക്കാൻ തോന്നാറുണ്ട് ;ശ്രേയ ഘോഷാല്‍

By :  Devina Das
Update: 2026-03-17 09:07 GMT

അർജിത്ത് സിങിനെപ്പോലെ തനിക്കും പിന്നണി ഗാന രംഗത്തു നിന്നും ഇടവേളയെടുക്കാൻ ആഗ്രഹമുണ്ടെന്ന് ശ്രേയ ഘോഷാൽ. പിന്നണി ഗാന രംഗത്തു നിന്നും വിരമിക്കുകയാണെന്ന അർജിത്ത് സിങിന്റെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചതായിരുന്നു. അർജിത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നതായും ശ്രേയ പറഞ്ഞു.'

'എനിക്കും ഇടയ്‌ക്കൊക്കെ ഇടവേളയെടുക്കാൻ തോന്നാറുണ്ട്. അദ്ദേഹം വളരെ ധീരമായി ആ തീരുമാനമെടുത്തു. ഹൃദയം കൊണ്ട് പാടുന്ന പാട്ടുകാരനാണ് അദ്ദേഹം. എന്തിനാണ് പാട്ടുണ്ടാക്കുന്നതെന്നും അതിൽ നിന്നും തനിക്ക് എന്ത് കിട്ടുമെന്നും അദ്ദേഹം ചിന്തിക്കില്ല. തനിക്ക് സന്തോഷം നൽകുന്നത് എന്തോ അതാണ് അദ്ദേഹം ചെയ്യുക'' ശ്രേയ പറയുന്നു.

സംഗീതത്തോടുള്ള അരിജിത്തിന്റെ സത്യസന്ധതയാണ് കേൾവിക്കാർക്കും അദ്ദേഹത്തോട് ഇത്ര അടുപ്പം തോന്നാൻ കാരണമെന്നും ശ്രേയ പറയുന്നു. അർജിത്തിന്റെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലുതാണ് സംഗീതം. അതിനാലാണ് അദ്ദേഹത്തെ ആളുകൾ ഒരുപാട് സ്‌നേഹിക്കുന്നതെന്നും ശ്രേയ പറയുന്നു.ജനുവരി 27 നാണ് അർജിത്ത് സിങ് താൻ പിന്നണി ഗാന രംഗത്തു നിന്നും വിരമിക്കുന്നതായി അറിയിച്ചത്. അതേസമയം താൻ സംഗീതം ഉപേക്ഷിക്കില്ലെന്നും തുടർന്നും പാട്ടകളുണ്ടാക്കുകയും സ്റ്റേജ് ഷോകൾ ചെയ്യുകയും ചെയ്യുമെന്നും അരിജിത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം അർജിത്ത് സിങിന്റെ പാട്ട് റെയ്‌ന പുറത്തിറക്കുകയും ചെയ്തിരുന്നു.

Similar News