വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ചർച്ചകളിൽ നിറഞ്ഞു നടൻ വിജയ്‌യും ഭാര്യ സം​ഗീതയും

By :  Devina Das
Update: 2026-02-28 10:09 GMT

വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ്‌യും ഭാര്യ സം​ഗീതയും. 27 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഭർത്താവ് വിജയ്‌യ്ക്ക് 2021 ഏപ്രിൽ മുതൽ ഒരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്നാണ് ഹർജിയിൽ സംഗീത ആരോപിക്കുന്നത്.വിജയ്‌ക്കൊപ്പം എപ്പോഴും കണ്ടിരുന്ന സം​ഗീത ഒരു ഘട്ടമെത്തിയപ്പോൾ പൊതുഇടങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. 'വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവൾ' എന്ന് വിശേഷിപ്പിക്കപ്പെടാൻ മാത്രം യോഗ്യയായ ജീവിത പഞ്ചാത്തലമായിരുന്നു വിജയ്‌യെ പരിചയപ്പെടും മുൻപ് തന്നെ സംഗീതയുടേത്. ഇപ്പോൾ 400 കോടി രൂപയുടെ ആസ്തി ഇവർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ആരാധനയിൽ നിന്നാണ് വിജയ്- സംഗീത ബന്ധം ആരംഭിക്കുന്നത്. ലണ്ടനിലെ വ്യവസായിയായ ശ്രീലങ്കൻ തമിഴ് വംശജൻ സ്വർണ്ണലിങ്കത്തിന്റെ മകളാണ് സംഗീത. ഒരു കാലത്ത് വിജയ്‌യുടെ കടുത്ത ആരാധികയായിരുന്നു സംഗീത. ‘പൂവേ ഉനക്കാകെ’ എന്ന സിനിമ കണ്ടതോടെ വിജയ്‍യോടുള്ള ഇഷ്ടം കൂടി. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായിരുന്ന സംഗീത ആരാധ്യപുരുഷനെ കാണാൻ വേണ്ടി മാത്രം ഇന്ത്യയിലെത്തി.ചെന്നൈ ഫിലിം സിറ്റിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംഗീതയുടെ സംസാരവും പെരുമാറ്റവും വിജയ്ക്കും ഇഷ്ടമായി. സംഗീതയുടെ ചെന്നൈയിലെ വീട് വിജയ്‌യുടെ വീടിനടുത്തായിരുന്നു. വിജയ്‌യുടെ മാതാപിതാക്കൾക്കും സംഗീതയെ ഇഷ്ടമായതോടെ ആ ബന്ധം വിവാഹത്തിലേക്ക് നീങ്ങി.

വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ സംഗീതയുടെ പിതാവ് സ്വർണലിങ്കവുമായി സംസാരിച്ചു. അങ്ങനെ വിജയ്- സം​ഗീത ബന്ധം ഒരു അറേഞ്ച്ഡ് ലൗ മാര്യേജായി.വിജയ് ക്രിസ്തുമതത്തിൽ പെട്ടയാളും സംഗീത ഹിന്ദുമതത്തിൽ പെട്ട ആളുമായിരുന്നു. 1999 ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹം. ലണ്ടനിൽ വച്ച് ക്രൈസ്തവ ആചാരപ്രകാരവും തമിഴ്‌നാട്ടിൽ വച്ച് ഹൈന്ദവ ആചാരപ്രകാരവും വിവാഹം നടന്നു. മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നതിനൊപ്പം വിജയ്‌യുടെ സിനിമാ ജീവിതത്തിലും എല്ലാവിധ പിന്തുണയുമായി അവർ ഒപ്പം നിന്നു.ടിപ്പിക്കൽ ഹൗസ്‌വൈഫ് എന്നാണ് വിജയിയുടെ അമ്മ സംഗീതയെ വിശേഷിപ്പിച്ചിരുന്നത്. വീട്ടിൽ ഒരുപാട് ജോലിക്കാരുണ്ടായിട്ടും വിജയിയുടെയും മക്കളുടെയും കാര്യങ്ങൾ നേരിട്ട് നോക്കി നടത്തുന്നതിലായിരുന്നു സംഗീതക്ക് താത്പര്യം. വിജയ്- സംഗീത ദമ്പതിമാർക്ക് രണ്ട് മക്കളാണുള്ളത്. ജേസൺ സഞ്ജയ് വിജയ്‌യും ദിവ്യാ സാഷയും.

Similar News