അമേരിക്കയല്ല, യുദ്ധം എപ്പോള്‍ തീരണമെന്ന് ഞങ്ങള്‍ നിശ്ചയിക്കും;ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍

By :  Devina Das
Update: 2026-03-10 06:22 GMT

ടെഹ്‌റാൻ: യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാൻ. അമേരിക്കൻ, ഇസ്രയേലി ലക്ഷ്യങ്ങൾക്കെതിരായ സൈനിക നടപടികൾ എപ്പോൾ അവസാനിക്കുമെന്ന് നിർണ്ണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ ഭാവി ഇപ്പോൾ ടെഹ്റാൻ സേനയുടെ കൈകളിലാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെട്ടു.അമേരിക്കൻ സൈന്യത്തിന് യുദ്ധം അവസാനിപ്പിക്കാനാകില്ല. മേഖലയുടെ സമവാക്യങ്ങളും ഭാവി സ്ഥിതിയും ഇപ്പോൾ ഇറാൻ സായുധ സേനയുടെ കൈകളിലാണ്. യുദ്ധത്തിന്റെ അവസാനം നിർണ്ണയിക്കുന്നത് ഞങ്ങളാണ്.'' ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖമേനിയെയും ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞത്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് വളരെയേറെ മുന്നിലാണ്. അതിനാൽ തന്നെ ഇത് വേ​ഗം അവസാനിച്ചെന്നുമാണ് ട്രംപ് പറയുന്നത്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

Similar News