എൻ.പ്രശാന്തും ബി.അശോകും തിരികെ സർവീസിലേക്ക് ; സസ്‌പെൻഷൻ പിൻവലിച്ചു

By :  Devina Das
Update: 2026-06-06 11:20 GMT

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ഫയലിൽ മുഖ്യമന്ത്രി വിഡി സതീശൻ ഒപ്പിട്ടു. പ്രശാന്ത് കഴിഞ്ഞ രണ്ടുവർഷമായും ബി അശോക് ഒന്നരവർഷമായും സസ്‌പെൻഷനിലാണ്. ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിലാണ് ഇരുവർക്കും നടപടി നേരിടേണ്ടിവന്നത് .സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോൾ 2 പേർ പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്ന് സർക്കാർ വിലയിരുത്തി.

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ രണ്ടു വർഷത്തോളമായി സസ്‌പെൻഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെ കഴിഞ്ഞ മാസം മുൻപാണ് അശോകിനെ സസ്‌പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.

Similar News