കോടിയേരി മരിച്ചശേഷം ഉന്നത നേതാവ് തിരിഞ്ഞുപോലും നോക്കിയില്ല ; വിമർശനവുമായി വിനോദിനി ബാലകൃഷ്ണൻ
By : Devina Das
Update: 2026-06-05 06:53 GMT
കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് തുറന്നു പറഞ്ഞു കോടിയേരി ബാലകൃഷ്ണന്റെ ഭാര്യവിനോദിനി.കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. സിപിഎം ഉന്നതനേതൃത്വം അവഗണിച്ചുവെന്ന് വിനോദിനി ആരോപിച്ചു .പി ബി അംഗത്തിൽനിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം.
ആവശ്യത്തിന് വിളിച്ചാൽ പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. ആ നേതാവ് പിണറായി വിജയൻ അല്ല. പിണറായിയെ ഫോൺ വിളിച്ചാൽ എടുക്കും. അല്ലെങ്കിൽ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി പറഞ്ഞു.എന്നാൽ വിനോദിനി ഉന്നം വെച്ചത് എം വി ഗോവിന്ദനെയാണെന്നു അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട് .