ഭരണം തുടങ്ങുംമുൻപേ ഡി കെ ശിവകുമാറിന് അഗ്നിപരീക്ഷ ;ചോദിച്ച വകുപ്പ് ലഭിച്ചില്ല, 'രാജി വെച്ച് മന്ത്രി
ബംഗലൂരു: സത്യപ്രതിജ്ഞ കഴിഞ്ഞു അധികാരത്തിലേറിയതിന് പിന്നാലെ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി . ചോദിച്ച വകുപ്പ്
നൽകാത്തതിലുള്ള അതൃപ്‍തിയിൽ മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ബെംഗളൂരു നഗരവികസന വകുപ്പ് അദ്ദേഹം ആവശ്യപ്പെട്ടു . എന്നാൽ, ഇത് നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് രാമലിംഗ റെഡ്ഡി അസ്വസ്ഥനായിരുന്നു. തുടർന്നാണ് രാജി സമർപ്പിച്ചത് . ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ വഹിക്കുകയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളാണ് നൽകിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ മകൻ പ്രിയങ്ക് ഖാർഗേയ്ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല.മലയാളികളായ കെ ജെ ജോർജിന് ഊർജ്ജം, വിനോദ സഞ്ചാര വകുപ്പുകളും, യു ടി ഖാദറിന് ആരോഗ്യ- കുടുംബക്ഷേമ വകുപ്പുകളും ലഭിച്ചു. സതീഷ് ജാർക്കിഹോളിക്ക് പൊതുമരാമത്ത് വകുപ്പും, കെ എച്ച് മുനിയപ്പയ്ക്ക് ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പുമാണ് നൽകിയിട്ടുള്ളത്. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് നഗരവികസന വകുപ്പും നൽകി.ബംഗലൂരു നഗരവികസന വകുപ്പ് കൃഷ്ണബൈര ഗൗഡയ്ക്കാണ് നൽകിയത്. ഭരണത്തിലേറിയതിനു പിന്നാലെയുള്ള ഈ രാജി ഡി കെ യ്ക്ക് ഒരു വെല്ലുവിളിയാണ് .