ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം ;യുഎന്‍ സുരക്ഷാ കൗണ്‍സില്‍

By :  Devina Das
Update: 2026-03-12 05:24 GMT

ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണെന്നും കൗൺസിന്റെ വിലയിരുത്തൽ.ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി.

ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരേ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. 13 വോട്ടുകളോടെയാണ് ഈ പ്രമേയം പാസാക്കിയിരിക്കുന്നത്.ഹോർമുസ് കടലിടുക്ക് അടയ്ക്കുകയോ സുഗമായ ചരക്ക് നീക്കം തടസ്സപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗൺസിൽ അപലപിച്ചു. 135 രാജ്യങ്ങളുടെ പിന്തുണയോടെ ബ്രഹ്റൈനിലെ യുഎൻ അംബാസഡർ ജമാൽ ഫാരെസ് അൽറോവായ് ആണ് പമേയം അവതരിപ്പിച്ചത്. ഗൾഫിലെ സ്ഥിരത ലോക സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

കൗൺസിലിലെ സ്ഥിരം അംഗങ്ങളായ റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാനെതിരായ യുഎസ്, ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് പ്രമേയം പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമേയത്തെ രാഷ്ട്രീയ പ്രേരിത നടപടി എന്നാണ് ഇറാൻ പ്രതികരിച്ചത്. ഇറാന്റെ യുഎൻ അംബാസഡർ അമീർ സയീദ് ഇറവാനിയാണ് വിഷയത്തിൽ പ്രതികരിച്ചത്. പ്രമേയത്തെ, അമേരിക്ക പിന്തുണച്ചു.

Similar News