ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേർന്നു

By :  Devina Das
Update: 2026-01-22 10:07 GMT

കൊച്ചി : കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്വന്റി 20 കൺവീനർ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .

നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. ട്വന്റി 20 എൻഡിഎയിൽ ചേരുമെന്നാണ് സൂചന.സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു സാബു ജേക്കബും ട്വന്റി 20യും.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കെതിരെ ട്വന്റി 20 ഒറ്റക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകളിൽ ട്വന്റി 20 അധികാരം പിടിക്കുകയും ചെയ്തിരുന്നു.ബിജെപിയുടേത് വികസന കാഴ്ചപ്പാടെന്നും, ബിജെപി സർക്കാർ വികസന സർക്കാരെന്നും സാബു എം ജേക്കബ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്താനിരിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. തിരുവനന്തപുരത്ത് മോദിയുമായും സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Similar News