98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

By :  Devina Das
Update: 2026-03-16 07:21 GMT

ലോസ് ഏഞ്ചൽസ്: 98-ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ pra. മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാർ: ഫയർ ആൻഡ് ആഷിന്. 'സിന്നേഴ്‌സ്' ലൂടെ റയാൻ കൂഗ്ലർ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

വൺ ബാറ്റിൽ ഓഫ് അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആമി മാഡിഗൻ മികച്ച സഹനടിയായി. വെപ്പൺസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കെപോപ്പ് ഡെമോൺ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം. ദി ഗേൾ ഹു ക്രൈഡ് പേൾസ് മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു.

'ദി സിംഗേഴ്സ്', 'ടു പീപ്പിൾ എക്‌സ്‌ചേഞ്ചിംഗ് സലൈവ' മികച്ച ലൈവ്-ആക്ഷൻ ഷോർട്ട് (ടൈ) പുരസ്‌കാരങ്ങൾ നേടി. 'ഒന്ന് ബാറ്റിൽ ഓഫ് ഒൺടണ്ണിലൂടെ കസാൻഡ്ര കുലുക്കുൻഡിസ് മികച്ച കാസ്റ്റിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പ് & ഹെയർസ്‌റ്റൈലിംഗ് വിഭാഗത്തിൽ മൈക്ക് ഹിൽ, ജോർദാൻ സാമുവൽ, ക്ലിയോണ ഫ്യൂറി (ഫ്രാങ്കൻസ്‌റ്റൈൻ) പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്ലി (ഫ്രാങ്കൻസ്‌റ്റൈൻ) മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.ഹോളിവുഡിലെ ഐക്കണിക് വേദിയായ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കുന്നത്. പ്രശസ്ത കൊമേഡിയൻ കോനൻ ഒബ്രയൻ ആണ് ചടങ്ങിന്റെ അവതാരകൻ. തുടർച്ചയായ രണ്ടാം വർഷമാണ് ഒബ്രയൻ ചടങ്ങിൽ അവതാരകനായി എത്തുന്നത്. ഇന്ത്യൻ നടി പ്രിയങ്ക ചോപ്രയും ഇത്തവണ പുരസ്‌കാരങ്ങൾ അവതരിപ്പിക്കാൻ വേദിയിലുണ്ട്. ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡൗണി ജൂനിയർ, ആനി ഹാത്ത്വേ എന്നിവർക്കൊപ്പമാണ് പ്രിയങ്ക അവതാരകയാകുന്നത്. വൻ താരനിരയും ചടങ്ങിനുണ്ട്.

Similar News