പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷം ;കണ്‍ട്രോള്‍ റൂം തുറന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം തുറന്നു. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനായി ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.കൺട്രോൾ റൂമിൽ ബന്ധപ്പെടാനുള്ള നമ്പർ ഇതാണ്: 1800118797 (ടോൾ ഫ്രീ ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905. പശ്ചിമേഷ്യൻ സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഗൾഫ് മേഖലയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം.
എംബസികളിൽ ബന്ധപ്പെടാനുള്ള നമ്പർ ഇവയാണ്:
ബഹ്റൈൻ : +973 39418071
ഇറാൻ : +98 9128109115 / +98 912810910 / +98 912810910 / +98 932179359
ഇറാഖ് : +964 771 651 1185 / +964 770444 4899
ഇസ്രയേൽ : +972 54 7520711 / +972 54 2428378
ജോർദാൻ : +962 770 422 276
കുവൈത്ത് : + 965 65501946
ലെബനൻ : +961 76860128
ഒമാൻ : +968 98282270 (Whatsapp) / 80071234 (Toll free)
ഖത്തർ : +974 55647502
രാമള്ള, പലസ്തീൻ : +970 592916418
സൗദി അറേബ്യ (റിയാദ് ): +966 11 4884697 / 800 247 1234 (toll free)
സൗദി അറേബ്യ (ജിദ്ദ ): +966 126648660 / +966 12 2614093
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ( UAE ): +971 543090571 (Whatsapp) / 800 46342 (Toll free)