വയനാട് മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം.
വേദനയും ദുർഗന്ധവും കാരണം ചികിത്സ തേടിയിട്ടും തുണി കണ്ടെത്തിയില്ല. മാനന്തവാടി സ്വദേശിയായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്.
75 ദിവസത്തിന് ശേഷമാണ് ശരീരത്തിൽ നിന്ന് കോട്ടൺ തുണി തനിയെ പുറത്തുവന്നത്.
രക്തസ്രാവം തടയാൻ വച്ച തുണിയാണ് പുറത്തെടുക്കാതിരുന്നത്.
മന്ത്രി കേളുവിനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി.
യുവതിയുടെ പ്രസവം നടന്നത് ഒക്ൾടോബർ പത്താം തീയതി.
പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിൽ പോയി.
രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ മാസം 29-നാണ് സംഭവം. രണ്ടുതവണ ആശുപത്രിയിൽ പോയിട്ടും സ്‌കാനിങ്ങിന് തയ്യാറായില്ല എന്ന് പരാതി.