ശബരിമല തീർത്ഥാടനം ;പ്രത്യേക ബജറ്റ് പ്രഖ്യാപനങ്ങളുമായി ദേവസ്വം ബോർഡ്

By :  Devina Das
Update: 2026-03-03 12:32 GMT

തിരുവനന്തപുരം :ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി പ്രത്യേക ബജറ്റ് രൂപീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ തീർത്ഥാടനത്തിനായി ബജറ്റ് തയായാറാക്കുന്നത് .തീർത്ഥാടനകാലത്തെ അനാവശ്യമായ ചെലവുകൾ ഒഴിവാക്കൽ, വരുമാന ചോർച്ച കണ്ടുപിടിക്കൽ, ചോർച്ച ഒഴിവാക്കൽ തുടങ്ങിയവ ബജറ്റ് കൊണ്ടുള്ള പ്രയോജനങ്ങൾ. കൂടെക്കൂടെ അഡ്വാൻസ് കൊടുക്കുന്ന രീതി മാറും.

കൂടാതെ,ഉത്സവം കഴിഞ്ഞാലുടനെ കണക്കുകൾ ഓഡിറ്റ് ചെയ്ത് ലഭിക്കുകയും ചെയ്യുമെന്ന് കെ ജയകുമാർ പറഞ്ഞു. ശബരിമലയിൽ കച്ചവട സ്ഥാപനങ്ങൾ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുന്ന വിധത്തിൽ മോഡേൺ ടെണ്ടറിങ്ങ് സിസ്റ്റം നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ ശുചീകരണം പോരായെന്ന് സ്ഥിരം പരാതിയാണ്. ഇപ്പോൾ കിട്ടുന്ന മാലിന്യങ്ങളെല്ലാം ഇൻസിനറേറ്ററിൽ കൊണ്ടിടുന്ന രീതിയാണ്. എന്നാൽ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ വേർതിരിച്ച് സംസ്‌കരിക്കുന്നതിനായി ഡീറ്റെയിൽഡ് പ്രോട്ടോക്കോൾ കൊണ്ടു വരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷൻ, വിദഗ്ധർ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്ന് കെ ജയകുമാർ പറഞ്ഞു.

Similar News