മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അനുമതി നിഷേധിച്ചു ;ഉപരാഷ്ട്രപതിയെ വിലക്കി എന്‍എസ്എസ്

By :  Devina Das
Update: 2026-02-28 05:02 GMT

കോട്ടയം: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എൻഎസ്എസ്. ഉത്തരവാദിത്തപ്പെട്ട ആരും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി തേടാത്തതിനാലാണ് എൻഎസ്എസ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതോടെ ഉപരാഷ്ട്രപതിയുടെ നാളത്തെ ചങ്ങനാശേരി സന്ദർശനത്തിന്റെ ഷെഡ്യൂൾ വെട്ടിച്ചുരുക്കി.എസ് ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് പരിപാടി.

ഡൽഹിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ ചങ്ങനാശേരിയിലെത്തും. പെരുന്ന എൻഎസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാർച്ചന നടത്താനാണ് തീരുമാനിച്ചത്.

Similar News