ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍; എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായി

By :  Devina Das
Update: 2026-02-23 05:46 GMT

ഗുരുവായൂർ: ഭക്തർക്ക് സുഖദർശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂർ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എൽ & റ്റി കമ്പനിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നും മാസ്റ്റർ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നൽകാനുള്ള സന്നദ്ധതയും എൽ &റ്റി വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.

ഗുരുവായൂരിൽ ദേവസ്വം പൂന്താന ദിന സാംസ്‌കാരിക സമ്മേളനവും ഇതഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ക്യൂ കോ പ്‌ളക്‌സ് പൂർത്തിയാകുന്നതുവരെ ക്ഷേത്ര ദർശനം വേഗത്തിലാക്കാൻ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിന് ഈ സൗകര്യം സഹായകമാകും. ദർശനത്തിന് കാത്തിരിക്കുന്നവർക്ക് ശ്രീഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന കീർത്തനങ്ങളും പാട്ടുകളും കേൾക്കാനുള്ള സംവിധാനവും കിഴക്കേ നടയിൽ ലഭ്യമാക്കും. ഇതര ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്ന ഗുരുവായൂർ ദേവസ്വം നിലപാട് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

Similar News