നൊബേൽ സമ്മാനം ഡോണൾഡ് ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ

By :  Devina Das
Update: 2026-01-16 06:40 GMT

വാഷിങ്ടണ്‍: തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് നേതാവ് മരിയ കൊറിന മച്ചാഡോ.

പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവത്തില്‍ ആഗോള തലത്തില്‍ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മരിയ കൊറിന മച്ചാഡോയുടെ നടപടി.വൈറ്റ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മച്ചാഡോ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ചത്.

2025 ല്‍ ആണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാനത്തിലുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മരിയ കൊറിന മച്ചാഡോ പ്രതികരിച്ചു.

'സ്വതന്ത്ര വെനിസ്വേല ഉറപ്പാക്കാനുള്ള ട്രംപിന്റെ നടപടിയെ അംഗീകരിക്കുകയാണ്. ഈ ഇടപെടലിന് വെനസ്വേലന്‍ ജനതയ്ക്ക് വേണ്ടി അറിയിക്കുന്ന നന്ദിയ്ക്ക്, തന്റെ വ്യക്തിപരമായ പ്രതീകമായി സമ്മാനം സമര്‍പ്പിക്കുന്നു' എന്നും കൊറിന മച്ചാഡോ അറിയിച്ചു. 'പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവൃത്തി' എന്നാണ് തനിക്ക് സമ്മാനം സമര്‍പ്പിച്ച നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. മച്ചാഡോയെ കാണാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു എന്നും ട്രംപ് പറഞ്ഞു.

Similar News