മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷം ; കാന്തപുരം
ന്യൂഡൽഹി: മുസ്ലിങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എല്ലാവരും സുരക്ഷിതരാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമുണ്ട്. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത് എന്നും കാന്തപുരം വ്യക്തമാക്കി.മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം. വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം മുതലായ വിഷയങ്ങളിൽ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.
മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രയ്ക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിശുദ്ധ റംസാൻ സന്ദേശം മോദിക്ക് കൈമാറിയെന്നും കാന്തപുരം അറിയിച്ചു.ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിന്റെ സംഭാവനകൾ ശ്രദ്ധേയമെന്ന്, കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചിരുന്നു.