ഭക്തർക്ക് ആനന്ദാനുഭവമായി ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര

By :  Devina Das
Update: 2026-02-20 05:11 GMT

തൃശൂർ: ഗുരുവായൂരപ്പ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയിലായി. ഭക്തർക്ക് ആനന്ദാനുഭവമായി പുതിയ വൈദ്യുത ദീപ വിതാനം. ഇന്നലെ രാത്രി ഏഴ് മണിയോടെ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു. ‌

ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും ചുറ്റും വെളിച്ചം നിർലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നു ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായാണ് പുതിയ ദീപ വിതാനം സ്ഥാപിച്ചത്. പ്രവൃത്തി നിർവഹിച്ച ആലുവ എസ് ആൻഡ് എസ് ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗമായിരുന്നു പ്രവൃത്തിയുടെ മേൽനോട്ടം നിർവഹിച്ചത്.

Similar News