കുവൈത്തില്‍ വീണ്ടും ഡ്രോൺ ആക്രമണം ; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

By :  Devina Das
Update: 2026-03-08 06:25 GMT

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ ഭീതിപടർത്തി വീണ്ടും ഡ്രോൺ ആക്രമണങ്ങൾ. കുവൈത്തിന്റെ ലക്ഷ്യമിട്ട് ഞായറാഴ്ചയും ആക്രമണം. പുലർച്ചെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ഉണ്ടായ ഡ്രോണുകളുടെ ആക്രമണത്തിൽ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാന കെട്ടിടവും ആക്രമണത്തിനിരയായി. ആക്രമണങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധസേന തടഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഡ്രോണുകൾ തടയുന്നതിനിടെ അവശിഷ്ടങ്ങളും കഷ്ണങ്ങളും ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എക്സിൽ കുറിച്ചു. 'ശത്രുക്കളുടെ വ്യോമ ആക്രമണങ്ങളെ തടയുന്ന പ്രവർത്തികൾ തുടരുകയാണെന്നും, ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. സംഭവത്തെ കുവൈത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കുവൈത്ത് ആർമി വിശേഷിപ്പിച്ചു.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെ പുലർച്ചെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. തുടർന്ന് അഗ്നിബാധ ഉണ്ടായെങ്കിലും വൈകാതെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.

Similar News