കുതിച്ചുയർന്ന് കോഴിയിറച്ചിവില ; അനധികൃത പൂഴ്ത്തിവെപ്പ് വിലവർധനവിന് കാരണമാകുന്നു എന്ന ആരോപണം രൂക്ഷം
കോഴിക്കോട്: സംസ്ഥാനത്ത് ഒരുമാസത്തിനിടെ കോഴിയിറച്ചിവിലയിൽ വൻ വർധനവ് ആണ് ഉണ്ടായിരിക്കുന്നത് .
ബ്രോയിലർകോഴിയിറച്ചിക്ക് ഒരുമാസത്തിനിടെ കിലോഗ്രാമിന് 100 രൂപയ്ക്ക് മുകളിൽ ആണ് വർധിച്ചത് .
ശബരിമല സീസൺ ആരംഭിച്ച ഡിസംബർ ആദ്യവാരംമുതൽ വിലക്കയറ്റം വർധിച്ചു .
നവംബർ പകുതിയിൽ കിലോഗ്രാമിന് 160 രൂപയുണ്ടായത് ജനുവരി ആദ്യവാരമെത്തിയപ്പോഴേക്കും 290 രൂപയായി.
സംസ്ഥാനത്തെ ഫാമുടമകൾ കോഴികളെ വിൽപ്പനയ്ക്ക് നൽകാതെ അനധികൃതമായി പൂഴ്ത്തിവെപ്പ് നടത്തുന്നത് മൂലമാണ് ഇത്തരത്തിൽ വിലക്കയറ്റമുണ്ടാക്കുന്നതെന്നാണ് ചില്ലറവ്യാപാരികൾ ആരോപിക്കുന്നത് .
സിവിൽ സപ്ലൈസ് വകുപ്പും അതത് ജില്ലാഭരണകൂടങ്ങളും വിലനിയന്ത്രണത്തിൽ ഇടപെട്ടില്ലെങ്കിൽ കടയടപ്പുസമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കച്ചവടക്കാർ.
കോഴിക്കോട് നഗരത്തിൽ പലയിടത്തും വിലക്കയറ്റത്തെത്തുടർന്ന് കോഴിക്കടകൾ അടച്ചിടാനും തുടങ്ങിയിട്ടുണ്ട്.