നിയമസഭാ തെരഞ്ഞെടുപ്പ് ;കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്‍

By :  Devina Das
Update: 2026-02-24 07:37 GMT

തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ. ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697-ാം നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്.അച്യുതം ഫ്‌ലാറ്റാണ് വിലാസമായി നൽകിയത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലാറ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലുമായിരുന്നു സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

Similar News