നിയമസഭാ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ഇന്ന് കേരളത്തിൽ

By :  Devina Das
Update: 2026-03-05 05:30 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസം അദ്ദേഹം സംസ്ഥാനത്തുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനൊപ്പം എസ്ഐആർ നടപടികളുടെ പുരോഗതിയും പരിശോധിക്കും.വൈകീട്ട് അഞ്ചരയോടെയാണ് ഗ്യാനേഷ്‌കുമാർ കൊച്ചിയിലെത്തുന്നത്. നാളെയും മറ്റന്നാളുമാണ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. ഗ്യാനേഷ് കുമാർ നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ഡിജിപി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.ശനിയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കേരളത്തിൽ ഏപ്രിൽ അവസാന വാരത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

Similar News