ചോറ്റാനിക്കര മകം ' തൊഴല്‍ പത്രിക പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു;മകം തൊഴല്‍ മാര്‍ച്ച് 2 ന്

By :  Devina Das
Update: 2026-02-19 04:56 GMT

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെയാണ് ഉത്സവം. ചൊവ്വാഴ്ച വൈകീട്ടാണ് കൊടിയേറ്റ്. ഉത്സവ ബലിദർശനം ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.പ്രശസ്തമായ ചോറ്റാനിക്കര മകം തൊഴൽ മാർച്ച് രണ്ട് തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 9.30 വരെയാണ് മകം തൊഴൽ നടക്കുക. മാർച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാർച്ച് 4 ന് ഉത്രം ആറാട്ടും, മാർച്ച് 5 ന് അത്തം ഗുരുതിയും നടക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ ' ചോറ്റാനിക്കര മകം ' തൊഴൽ പത്രിക പ്രകാശനം നടൻ മമ്മൂട്ടി നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ പി അജയനിൽ നിന്നും മമ്മൂട്ടി പത്രിക സ്വീകരിച്ചായിരുന്നു പ്രകാശനം.തിരുവുത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെ ക്ഷേത്രത്തിൽ വിവാഹം, ചോറൂണ്, ഭജനം, വിദ്യാരംഭം, അന്നദാനം തുടങ്ങിയ ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

Similar News