സീറോ ഫാറ്റ്' ആകാനുള്ള ഓട്ടം സ്ത്രീകളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

By :  Devina Das
Update: 2026-01-23 07:49 GMT

മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന് തെറ്റിദ്ധരിക്കുന്ന നിരവധി സ്ത്രീകൾ ഇന്നുണ്ട്. അതിനായി ശരീരത്തിലെ കൊഴുപ്പ് വലിയ തോതിൽ കുറയ്ക്കാനുള്ള പരിശ്രമങ്ങൾ ഇക്കൂട്ടർ നടത്താറുണ്ട്. ഇത് പലപ്പോഴും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യും.

സ്ത്രീ ശരീരത്തിൽ ഹോർമോൺ സന്തുലിത നിലനിർത്താനും ഊർജ്ജം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ശരിയായ രീതിയിൽ നടക്കാൻ ശരീരത്തിൽ കൊഴുപ്പ് അനിവാര്യമാണ്. കൊഴുപ്പ് കുറയുന്നത് ശാരീരികമായും മാനസികമായും സ്ത്രീകളെ ബാധിക്കാം.

സ്ത്രീകളുടെ ശരീരത്തിൽ 20 ശതമാനത്തിൽ താഴേക്ക് കൊഴുപ്പ് കുറഞ്ഞാൽ അത് ശരീരിക പ്രവർത്തനങ്ങൾ സുഖമമായി നടക്കുന്നതിൽ തടസപ്പെടാനും മാനസികാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകാനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളിൽ ഹോർമോൺ പ്രവർത്തനം ശരിയായി നടക്കുന്നതിൽ ശരീരത്തിലെ കൊഴുപ്പ് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.എന്നാൽ കൊഴുപ്പിന്റെ അളവിൽ ഓരോ സ്ത്രീകൾക്കും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് 24 മുതൽ 30 ശതമാനമാണെങ്കിൽ ചിലർക്ക് 20 മുതൽ 23 ശതമാനം മതിയാകും.

ഫിറ്റ്‌നസ് എന്നാൽ ലുക്കിൽ മാത്രമല്ല, നിങ്ങളുടെ ഊർജ്ജനില, മാനസികാവസ്ഥ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുന്നതുമായിരിക്കണം.കൊഴുപ്പ് 20 ശതമാനത്തിൽ താഴെക്ക് പോകുന്നത് ക്രമരഹിതമായ ആർത്തവം, മുടി കൊഴിച്ചിൽ, വിശപ്പ് അല്ലെങ്കിൽ ഭക്ഷണ ക്രേവിങ്ങുകളോ ഉണ്ടാകാം. ഊർജ്ജനില കുറയാനും, മൂഡ് സ്വിങ് എന്നിവയ്ക്കും കാരണമാകാം. ജനിതകഗുണമുള്ള സ്ത്രീകളിൽ കൊഴുപ്പ് 20 ശതമാനത്തിൽ താഴെയാണെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിൽ നടക്കും. എന്നാൽ അത് വളരെ അപൂർവമാണന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Similar News