വീട്ടിൽ നിർബന്ധമായും വളർത്താം "ഇൻഡോർ ചെടികൾ" ആരോഗ്യ ഗുണങ്ങൾ ഏറെ

By :  Devina Das
Update: 2026-05-30 10:15 GMT

വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിന് സാധാരണയായി ഇൻഡോർ പ്ലാൻ്റുകൾ വളർത്താറുണ്ട് .എന്നാൽ നമ്മുടെ ആരോ​ഗ്യത്തിനും ഇവ ഏറെ ​ഗുണകരമാണ്. ഇൻഡോർ പ്ലാന്റുകൾ പ്രകൃതിയോട് കൂടുതൽ അടുപ്പം നൽകുന്നതിനും ആരോ​ഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കും.

വീടിനുള്ളിൽ ചെടി വളർത്തുന്നതു കൊണ്ടുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ

വായു ശുദ്ധീകരണം

ഇൻഡോർ ചെടികളുടെ ഏറ്റവും പ്രധാനപ്പെട്ട ​ഗുണങ്ങളിൽ ഒന്നാണിത്. ഇവ വായുവിലുള്ള പൊടി, വിഷാംശങ്ങൾ, കാർബൺ ഡൈഓക്സൈഡ് എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇത് വീടുനുള്ളിലെ വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

ചെടികളുടെ പച്ചപ്പ് കണ്ണിനും മനസ്സിനും ശാന്തത നൽകുന്നതാണ്. മാത്രമല്ല, സസ്യങ്ങളെ പരിപാലിക്കുന്നത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഏകാഗ്രതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നു

വീട്ടിലോ ഓഫീസിലോ സസ്യങ്ങൾ ഉള്ളത് ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലിയിലെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.

നല്ല ഉറക്കത്തിന് സഹായകരം

ചില സസ്യങ്ങൾ രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്നതിനാൽ കിടപ്പുമുറിയിൽ വെച്ചാൽ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാൻ സാധ്യതയുണ്ട്.

മുറിയിലെ ഈർപ്പം

മഴക്കാലത്ത് ചില വീടുകളിൽ അമിത ഈർപ്പം അനുഭവപ്പെടാം. സസ്യങ്ങൾ ട്രാൻസ്പിരേഷൻ പ്രക്രിയയിലൂടെ അന്തരീക്ഷത്തെ കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്നു.

കണ്ണുകളുടെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു

കമ്പ്യൂട്ടറിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് പച്ച സസ്യങ്ങൾ കാണുന്നത് കണ്ണുകൾക്ക് വിശ്രമം നൽകുകയും മാനസിക ആശ്വാസം നൽകുകയും ചെയ്യാം.

മഴക്കാല പരിപാലന ടിപ്പുകൾ

മണ്ണ് പൂർണമായി ഉണങ്ങാതെയും അമിതമായി നനയാതെയും സൂക്ഷിക്കുക.

ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഡ്രെയിനേജ് ഉറപ്പാക്കുക.

ഫംഗസ് ബാധ ഒഴിവാക്കാൻ ആവശ്യമായ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുക.

ഇലകളിൽ പൊടി അടിയാതിരിക്കാൻ ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുക.

Similar News