അത്താഴത്തിന് ശേഷം പഴങ്ങൾ കഴിക്കുന്ന ശീലം നല്ലതാണോ ?

By :  Devina Das
Update: 2026-05-26 10:41 GMT

അത്താഴത്തിന് ശേഷം പഴങ്ങൾ കഴിക്കുന്ന ശീലം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിശ്വാസം. മധുരം കഴിക്കാനുള്ള കൊതി തോന്നുമ്പോൾ ആരോ​ഗ്യകരമായ ഓപ്ഷൻ എന്ന നിലയിലും രാത്രി പഴങ്ങൾ തിരഞ്ഞെടുക്കുന്നവരുണ്ട്. പോഷക​ഗുണങ്ങൾ ഉണ്ടെങ്കിലും പഴങ്ങൾ കഴിക്കുന്നതിന് സമയവും അത്ര തന്നെ പ്രധാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.രാത്രി അത്താഴത്തിന് ശേഷം ശരീരം ഇതിനകം തന്നെ കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ദഹിപ്പിക്കുന്ന തിരക്കിലായിരിക്കും. ഈ സമയത്ത് പഴങ്ങൾ കൂടി കഴിക്കുമ്പോൾ ദഹനം വൈകിപ്പിക്കും. ഇതെ തുടർന്ന് പഴങ്ങളിലുള്ള സ്വാഭാവിക പഞ്ചസാരയും ഭക്ഷ്യനാരുകളും കുടലിൽ പുളിച്ചു തുടങ്ങാം.

ഇതാണ് ചിലരിൽ രാത്രി പഴങ്ങൾ കഴിക്കുമ്പോൾ വയറു വീർക്കൽ, ​ഗ്യാസ്ട്രബിൾ, അസ്വസ്ഥത, വയറുവേദന ഉണ്ടാവാനുള്ള കാരണം. ഒരുപാട് പുളിയുള്ളതും മധുരമുള്ളതുമായ പഴങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.ഫ്രക്ടോസ് അടങ്ങിയ പഴങ്ങളാണ് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പഴങ്ങളിലും ചില പച്ചക്കറികളും സ്വാഭാവികമായി കാണപ്പെടുന്ന ഒരു തരത്തിലുള്ള പഞ്ചസാരയാണ്. ഇതിനെ ഫ്രൂട്ട് ഷു​ഗർ എന്നാണ് വിളിക്കുന്നത്. ആപ്പിൾ, പേരയ്ക്ക, മാങ്ങ, തണ്ണിമത്തൻ എന്നിവയിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് ശരീരത്തിന് ശരിയായി ദഹിപ്പിക്കാനാകാത്തതിനാൽ അത് കുടലിൽ കൂടുതൽ സമയം തുടരുന്നു.തുടർന്ന് കുടലിലെ ബാക്ടീരിയകൾ ഈ പഞ്ചസാര പുളിപ്പിക്കുന്നതോടെ വയറ് വീർക്കലും ഗ്യാസും ഉണ്ടാകാം. ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും സ്ഥിരമായി അസിഡിറ്റി, ബ്ലോട്ടിങ് ഒക്കെ അലട്ടുന്നവരും രാത്രി ഭക്ഷണത്തിനു ശേഷം ഇത്തരത്തിലുള്ള പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.

Similar News