അവിശ്വസനീയമായ ബോഡി ട്രാൻഫോർമേഷന്റെ രഹസ്യം വെളിപ്പെടുത്തി ആമിർ ഖാൻ

By :  Devina Das
Update: 2026-01-24 07:44 GMT

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്ന നടൻ ആമിർ ഖാന്റെ അവിശ്വസനീയമായ ബോഡി ട്രാൻഫോർമേഷനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാവുന്നത്.

കഠിനമായ വർക്ക്ഔട്ടിന്റെ സഹായമില്ലാതെ 18 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്.'ഹാപ്പി പട്ടേൽ: ഖത്ത‍ർനാക് ജാസൂസ്' എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോൾ ആമിറിനെ കണ്ട് ആരാധകരും ഒന്നു ഞെട്ടി.

ഈ മാറ്റത്തിന് പിന്നിൽ ഭക്ഷണക്രമം മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്' ആണ് താൻ പിന്തുടരുന്നത് ഇത് ശരീരഭാരം ആരോ​ഗ്യകരമായി കുറയ്ക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി തന്നെ അലട്ടിയിരുന്ന മൈ​ഗ്രേയിനിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ഡയറ്റിലേക്ക് മാറിയത്. ആരോ​ഗ്യ അവസ്ഥയിലെ പുരോ​ഗി ശ്രദ്ധയിൽപെട്ടപ്പോൾ ഈ ഡയറ്റൊരു മാജിക് പോലെ അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മൈ​ഗ്രേയിൻ കുറഞ്ഞതിനൊപ്പം ബോണസ് ആയി ശരീരഭാരവും കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്?

പേരു പോലെ ശരീരത്തിനുള്ളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ് ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്. അമിതഭാരം, ഹൃദ്രോഗം, സന്ധിവാതം, മൈഗ്രേയിൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണം ശരീരത്തിലെ കോശങ്ങളിലുണ്ടാകുന്ന വീക്കമാണ്.

പ്രോസസ് ചെയ്ത ഭക്ഷണം ഈ ഡയറ്റിൽ ഉണ്ടാകില്ല. പാക്കറ്റുകളിൽ വരുന്ന ഭക്ഷണങ്ങൾ, പഞ്ചസാര, ബ്രെഡ്, ബിസ്കറ്റ്, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ ഇതിൽ പൂർണമായും ഒഴിവാക്കണം. പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒമേഗ-3 അടങ്ങിയ മീനുകൾ, നട്സ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം.നേരത്തെ നടി വിദ്യാ ബാലനും ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് ആണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

ഒരു ഡിഫോൾട്ട് ഡയറ്റ് എന്നത് പെട്ടെന്നുള്ള ഫലങ്ങൾക്കായി ചെയ്യുന്ന ഒരു താൽക്കാലിക ഭക്ഷണക്രമമല്ല. ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് ശരീരത്തിന് അനുയോജ്യമായതും ദീർഘകാലം നിലനിർത്താൻ കഴിയുന്നതുമായ, കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന ഒരു അടിസ്ഥാന ഭക്ഷണ രീതിയെയാണ് സൂചിപ്പിക്കുന്നത്.

ശരീരത്തിലെ മെറ്റബോളിസം (ഉപാപചയ പ്രവർത്തനം) പുനഃക്രമീകരിക്കുന്നതിനും ക്രമാനുഗതമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി കാലറികളും പോഷകങ്ങളും ഇതിൽ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു.

മാത്രമല്ല, ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് മെഡിറ്ററേനിയൻ ഡയറ്റിന് സമാനമാണ്. പുതിയതും പ്രകൃതിദത്തവുമായ ഭക്ഷണങ്ങളുമാണ് ഈ ഡയറ്റിൽ കൂടുതൽ ഉൾപ്പെടുത്തുക. സോസുകൾ, ശീതീകരിച്ച ഇറച്ചി, ഇൻസ്റ്റന്റ് മസാലക്കൂട്ടുകൾ, ടൊമാറ്റോ കെച്ചപ്പ്, സിറിയൽസ്, ബ്രെഡ്, കുക്കീസ്, കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം.

Similar News