ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ പ്രാധാന്യമെന്ത്?കണി കാണാൻ എന്തെല്ലാം ഒരുക്കണം ?

By :  Devina Das
Update: 2026-04-13 10:38 GMT

വിഷുദിനത്തിൽ സൂര്യോദയത്തിന് മുൻപ് ശ്രീകൃഷ്ണ വിഗ്രഹം കണി കാണുന്നത് വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയും സമാധാനവും നൽകുമെന്നാണ് വിശ്വാസം. നില വിളക്ക്, വാൽക്കണ്ണാടി, സ്വർണ്ണം, ഗ്രന്ഥം, പുതുവസ്ത്രം,നാളികേരം, നെല്ല്, ചക്ക, മാങ്ങ തുടങ്ങിയ ഫല വർഗ്ഗങ്ങൾ, കൊന്നപ്പൂവ് എന്നിവ ഓട്ടുരുളിയിൽ ഒരുക്കി വെക്കുന്നതിനോടൊപ്പം ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം വച്ച് കണി കാണുന്നത് കുടുംബത്തിൽ മംഗളകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.ഭഗവാനെ കണി കാണുന്നത് വഴി വീടുകളിൽ സാമ്പത്തിക അഭിവൃദ്ധിയും സമാധാനവും ലഭിക്കുമെന്ന് കരുതുന്നു. ഓരോ വസ്തുവിനും ആത്മീയ അർത്ഥമുണ്ട്. കൃഷ്ണവിഗ്രഹം കണികാണുന്നത് മനസ്സിന് സന്തോഷവും ഭക്തിയും നൽകുന്നു.ശ്രീ കൃഷ്ണന്റെ അനുഗ്രഹം ലഭിച്ച പുഷ്പമായി കണിക്കൊന്നയെ കാണുന്നു. തലേദിവസം രാത്രി വീട്ടിലെ മുതിർന്നവർ ആണ് ഇത് സാധാരണയായി ഒരുക്കുന്നത്.വിഷുവിന്റെ തലേ ദിവസമാണ് പടക്കവും കമ്പി ത്തിരിയും മത്താപ്പ്, ചക്രം, മേശപ്പൂ, റോക്കറ്റ് തുടങ്ങിയവയും ഒക്കെ കത്തിച്ച് വിഷു ആഘോഷിക്കുന്നത്. വിഷുദിവസം കണി കണ്ടാൽ മുതിർന്നവർ കുട്ടികൾക്ക് വിഷുക്കൈനീട്ടം പണമായി നൽകുന്നു. ഉച്ചയ്ക്ക് വിഷു സദ്യ കുടുംബാംഗങ്ങൾ ഒന്നിച്ചു കഴിക്കുന്നു. വിഷുക്കഞ്ഞി, വിഷു കട്ട തുടങ്ങിയ വിഭവങ്ങൾ ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

Similar News