കൊട്ടിയൂര്‍ വൈശാഖോത്സവം;ഇന്ന് ആരംഭം

By :  Devina Das
Update: 2026-05-29 10:36 GMT

കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിനു ഇന്ന് നെയ്യാട്ടത്തോടെ തുടക്കം കുറിക്കും . രാത്രി സ്വയംഭൂവിൽ നെയ്യഭിഷേകം നടക്കും. വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള വാൾ സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് എത്തിക്കും. വാൾ ഇക്കരെ കൊട്ടിയൂരിൽ ബലി ബിംബങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കും.

ചോതി വിളക്കു തെളിയിക്കുന്നതിനായി തേടൻ വാരിയർ ഓടയും തീയും കൊണ്ടുവരും. രാത്രിയോടെ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും.

ആദ്യ പടിഞ്ഞിറ്റ നമ്പൂതിയുടെ മുഖ്യ കാർമികത്വത്തിൽ പുണ്യാഹം നടത്തും. മണിത്തറയിൽ പ്രവേശിച്ച് ബ്രാഹ്മണർ അഷ്ടബന്ധം നീക്കി രാശി വിളിച്ച ശേഷമാണ് നെയ്യാട്ടം.വില്ലിപ്പാലൻ കുറുപ്പിന്റേയും തമ്മേങ്ങാടൻ നമ്പ്യാരുടേയും നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. തുടർന്നു വിവിധ മഠങ്ങളിൽ നിന്നുള്ള നെയ്യ് അഭിഷേകം ചെയ്യും.

വെള്ളിയാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നു ഭണ്ഡാരം അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ശനിയാഴ്ച മുതൽ സ്ത്രീകൾക്കും അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.

Similar News