'ക്ഷേത്ര സമീപത്ത് വീടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രങ്ങളുടെ സമീപത്തായി വീടുകൾ നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .ഏറ്റവും പ്രധാനം എന്നത് ക്ഷേത്രത്തിൽ നിന്നും നിശ്ചിതഅകലം പാലിച്ച് വേണം ഏതൊരു വീടും നിർമ്മിക്കേണ്ടത്. ആരാധനാലയങ്ങൾ ഏതു മതത്തിൽപ്പെട്ടത് ആയാലും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത് ഒരേ തത്വം തന്നെയാണ്.
അതിൽ തന്നെ ഹിന്ദുക്കളുടെ ഉഗ്രമൂർത്തി ക്ഷേത്രങ്ങളുടെ അടുത്ത് വീട് വയ്ക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി, യക്ഷിയമ്മ, ദുർഗ്ഗ, ശിവക്ഷേത്രങ്ങൾ എന്നിവയുടെ മുൻഭാഗത്ത് വീട് വയ്ക്കുമ്പോൾ വാസ്തു നിയമപ്രകാരമുള്ള ദൂരം കൃത്യമായി പാലിക്കേണ്ടതാണ്. ഇല്ലെങ്കിൽ അകാരണമായ
അനർത്ഥങ്ങൾഈ വീടുകളിൽ താമസിക്കുന്നവർക്ക് സംഭവിക്കുന്നതായി
കണ്ടുവരാറുണ്ട്. ഉഗ്രമൂർത്തികളുടെ
ക്ഷേത്രങ്ങളുടെ മുൻവശത്തും വലതുവശത്തും ക്ഷേത്രത്തോട് ചേർന്ന് ഗൃഹം പണിയുന്നതും ആപത്താണ്. എന്നാൽ പിറകുവശത്തും ഇടതുവശത്തും ഗൃഹങ്ങൾ വരുന്നതിൽ തെറ്റില്ല.സൗമ്യസ്വാഭാവമുള്ള വിഷ്ണു, കൃഷ്ണൻ, ഭഗവതി, ഗണപതി എന്നിങ്ങനെ ഉള്ള ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ മുൻവശത്തും വലതുവശത്തും ഗൃഹം പണിയുന്നതിൽ ഒരു തെറ്റുമില്ല. പൊതുവായി പറഞ്ഞാൽ ആരാധനാലയങ്ങളുടെ മതിലിനോട് നിശ്ചിതഅകലം പാലിക്കാതെ പണിയുന്ന മിക്ക ഗൃഹങ്ങൾക്കും ദോഷഫലങ്ങൾ
ഉണ്ടാകുന്നത് പതിവാണെന്ന് അനുഭവസ്ഥർ പറയാറുണ്ട്.