വൈശാഖ മാസത്തിൽ വിഷ്ണുസഹസ്രനാമം

By :  Devina Das
Update: 2026-04-17 09:08 GMT

''ഓം നമോ നാരായണായ'' ''ഓം നമോ ഭഗവതേ വാസുദേവായ'' ഭാഗവതപാരായണവും അഭീഷ്ടസിദ്ധി നൽകുന്നതായി വിശ്വസിക്കപ്പെടുന്നു. കലിദോഷനിവാരണ ത്തിനായി ''ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'' എന്ന മന്ത്രജപവും പ്രധാനമാണ്.

അതുപോലെ,''ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമനാമ വരാനനേ''എന്ന രാമനാമജപം ഒരു തവണ ചൊല്ലുന്നതു വിഷ്ണുസഹസ്രനാമജപത്തിന് തുല്യഫലം നൽകുന്നതായി വിശ്വാസമുണ്ട്. വൈശാഖത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. സ്‌നാനം, ദാനം, തപസ്, ഹോമം, ദേവാരാധന എന്നിവ നിർബന്ധമായും അനുഷ്ഠിക്കേണ്ടവയാണ്. വൈശാഖത്തിലെ പ്രഭാതസ്‌നാനത്തിന് അത്യന്തം മഹത്വമുണ്ട്.സർവവിദ്യകളിൽ വേദം ശ്രേഷ്ഠമായതു പോലെ, സർവമന്ത്രങ്ങളിൽ പ്രണവം ശ്രേഷ്ഠമായതു പോ ലെ, സർവവൃക്ഷങ്ങളിൽ കൽപവൃക്ഷം ശ്രേഷ്ഠമായതു പോലെ സർവമാസങ്ങളിലും വൈശാഖമാണ് ശ്രേഷ്ഠമെന്ന് പുരാണങ്ങൾ വാഴ്ത്തുന്നു. ഇങ്ങനെ അനവധി പുണ്യദിനങ്ങളും ആത്മീയ പ്രാ ധാന്യങ്ങളും നിറഞ്ഞ വൈശാഖമാസം ഭഗവാന്റെ അനുഗ്രഹം പ്രാപിക്കാൻ ഏറ്റവും ഉത്തമമായ കാലഘട്ടമാണ്. ഈ മാസത്തെ സദുപയോഗം ചെയ്യുന്നതിലൂടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും ആത്മീയ പുരോഗതിയും കൈവരിക്കാൻ സാധിക്കും.

Similar News