"വൃക്ഷതൈകൾ "നടുമ്പോൾ ജ്യോതിഷപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ശുഭമുഹൂർത്തവും ശുഭനക്ഷത്രവും തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്.
തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ പൊതുവേ വൃക്ഷാരോപണത്തിന് അനുയോജ്യമായി കണ ക്കാക്കപ്പെടുന്നു.
അശ്വതി, രോഹിണി, മകയിരം, പൂയം, ഉത്രം, അത്തം, അനിഴം, ഉത്രാടം, രേവതി തുടങ്ങിയ നക്ഷത്രങ്ങൾ വൃക്ഷാരോപണത്തിന് ശുഭകരമാണ്.
ജന്മനക്ഷത്ര ദിനത്തിൽ ഒരു വൃക്ഷമെങ്കിലും നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് വിശേഷ പുണ്യകർമമായി കണക്കാക്കപ്പെടുന്നു.
ക്ഷേത്രങ്ങൾ, വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദാനധർമ്മങ്ങളിൽ ശ്രേഷ്ഠമായ ഒന്നായി പറയപ്പെടുന്നു.
നവഗ്രഹ പ്രീതിക്കായി ഗ്രഹങ്ങൾക്ക് അനുയോജ്യമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്.
നക്ഷത്രവർഷത്തിൽ വൃക്ഷാരോപണത്തിന്റെ പ്രാധാന്യം
ഒരു വ്യക്തിയുടെ ജന്മനക്ഷത്രം വരുന്ന ദിവസം, അല്ലെങ്കിൽ ആ നക്ഷത്രവർഷാരംഭത്തിൽ വൃക്ഷം നട്ടുപിടിപ്പിക്കുന്നത് പ്രത്യേക ഫലപ്രദമാണെന്നാണ് വിശ്വാസം. ജന്മദിനാഘോഷങ്ങൾക്കൊപ്പം ജന്മനക്ഷത്ര ദിനത്തിൽ ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നത് വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ ഗുണം ചെയ്യും. ഓരോ വർഷവും ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കുന്ന ശീലം കുടുംബത്തിന്റെ പാരമ്പര്യമായി വളർത്തിയെടുക്കാവുന്നതാണ്.
വൃക്ഷം നട്ടുപിടിപ്പിക്കുന്നത് ഒരു പരിസ്ഥിതി പ്രവർത്തനം മാത്രമല്ല, ഭാവിതലമുറയ്ക്കുള്ള മഹത്തായ സംഭാവന കൂടിയാണ്. ജ്യോതിഷപരമായും വാസ്തുപരമായും അനുയോജ്യമായ രീതിയിൽ വൃക്ഷാരോപണം നടത്തുകയും, ജന്മനക്ഷത്ര വൃക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നത് പ്രകൃതിയോടുള്ള നന്ദിപ്രകടനമായി മാറുന്നു. ''ഒരു മനുഷ്യൻ ജീവിതത്തിൽ ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിച്ചാൽ അത് ഭൂമിക്കുള്ള ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ്'' എന്ന സന്ദേശം എന്നും ഓർമ്മിക്കാം.