ഐശ്വര്യവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിന് " നക്ഷത്ര വൃക്ഷങ്ങൾ" നട്ടുപിടിപ്പിക്കുന്നത് ഉത്തമം
ഭാരതീയ ജ്യോതിഷത്തിലും വാസ്തുശാസ്ത്രത്തിലും വൃക്ഷാരോപണത്തിന് (വൃക്ഷങ്ങൾ നടുന്നതിന്) പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.ഓരോ നക്ഷത്രക്കാരും തങ്ങളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഉത്തമമാണെന്ന് ജ്യോതിഷഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.
നക്ഷത്രം വൃക്ഷം
1 അശ്വതി - കാഞ്ഞിരം
2 ഭരണി- നെല്ലി
3 കാർത്തിക -അത്തി
4 രോഹിണി -ഞാവൽ
5 മകയിരം -കരിങ്ങാലി
6 തിരുവാതിര -കരിമരം
7 പുണർതം- മുള
8 പൂയം -അരയാൽ
9 ആയില്യം -നാകം
10 മകം -പേരാൽ
11 പൂരം- ചമത/പ്ലാശ്
12 ഉത്രം -ഇത്തി
13 അത്തം -അമ്പഴം
14 ചിത്തിര- കൂവളം
15 ചോതി- നീർമരുത്
16 വിശാഖം -വയങ്കത
17 അനിഴം -ഇലഞ്ഞി
18 തൃകേട്ട -വെട്ടി
19 മൂലം -വെള്ളപ്പൈൻ
20 പൂരാടം -വഞ്ചി(മരം)
21 ഉത്രാടം- പ്ലാവ്
22 തിരുവോണം -എരിക്ക്
23 അവിട്ടം -വന്നി
24 ചതയം- കടമ്പ്
25 പൂരുരുട്ടാതി -തേമ്പാവ്
26 ഉത്രട്ടാതി -കരിമ്പന
27 രേവതി -ഇലിപ്പ
(പ്രാദേശിക ആചാരങ്ങൾക്കനുസരിച്ച് ചില നക്ഷത്രവൃക്ഷങ്ങളിൽ വ്യത്യാസങ്ങൾ കാണാം.)