അത്ഭുത ശക്തിയുള്ള ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രം

By :  Devina Das
Update: 2026-04-01 10:10 GMT

ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രംഅത്ഭുത ശക്തിയുള്ളതാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 1008 പ്രാവശ്യം ജപിക്കുക. പരമാവധി ചിട്ടകളോടെ ജപിക്കേണ്ട മന്ത്രമാണിത്. സുര്യോദയത്തിന് മുമ്പായി ജപിക്കുന്നത് ഏറ്റവും വിശേഷം. മന്ത്ര ജപത്തിന് മുൻപ് ജലപാനം പോലും പാടില്ല. ദേവിയെ ശരണം പ്രാപിക്കുന്ന ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ എല്ലാ വിധത്തിലുളള പ്രയാസങ്ങളും ദുഃഖങ്ങളും ദേവി ഏറ്റെടുത്ത് നമ്മെ കാത്തു രക്ഷിക്കും എന്നാണ് വിശ്വാസം. പ്രശസ്തമായ ധാരാളം ദേവീ ക്ഷേത്രങ്ങളിൽ ഈ മന്ത്രം കൊണ്ട് 12,000 പ്രാവശ്യം പുഷ്പാഞ്ജലി നടത്തുന്ന പന്തീരായിരം പുഷ്പാഞ്ജലി വഴിപാട് നടത്താറുണ്ട്. മഹാവിഷ്ണു നാരദ മഹർഷിക്ക് ഈ മന്ത്രം ഉപദേശിച്ചു കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും സൗമ്യമായ ഭാവത്തിൽ വേണം ഈ മന്ത്ര ജപത്തിൽ ദുർഗ്ഗാ ദേവിയെ സങ്കല്പിക്കേണ്ടത്. ദേവിയുടെ ദ്വാദശാക്ഷരി മന്ത്രത്തിനും ദുർഗ്ഗാ ആരാധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വീഡിയോ കാണാം:

പ്രാർത്ഥനാ മന്ത്രങ്ങൾ

1

സർവമംഗള മംഗല്യേ

ശിവേ സർവ്വാർത്ഥ സാധികേ

ശരണ്യേ ത്രം ബകേ ഗൗരീ

നാരായണീ നമോസ്തുതേ

2

കാളി കാളി മഹാകാളി

ഭദ്രകാളി നമോസ്തുതേ

കുലം ച കുലധർമ്മം

ച മാം ച പാലയ പാലയ

ദുർഗ്ഗാ മൂലമന്ത്രം

ഓം ഹ്രീം ദും ദുർഗ്ഗായൈ നമ:

ദുർഗ്ഗാധ്യാനം

ദുർഗ്ഗാം ധ്യായതു ദുർഗ്ഗതിപ്രശമനീം

ദുർവ്വാദളശ്യാമളാം

ചന്ദ്രാർദ്ധോജ്വലശേഖരാം

ത്രിനയനാമാപീതാവാസോവസം

ചക്രം ശംഖമിഷും ധനുശ്ച ദധതീം

കോദണ്ഡ ബാണാംശയോർ –

മ്മുദ്രേ വാമഭയകാമദേ

സകടിബന്ധാ ഭീഷ്ട ഭം വാ നയോ:

Similar News