മനുഷ്യശരീരത്തിലെ അതിസൂക്ഷ്മമായ ഏഴ് ഊര്‍ജ കേന്ദ്രങ്ങള്‍

By :  Devina Das
Update: 2026-01-24 09:38 GMT

മനുഷ്യശരീരത്തിൽ അതിസൂക്ഷ്മമായ ഏഴ് ഊർജ കേന്ദ്രങ്ങൾ ഉണ്ട്. ഇവയെ ചക്രങ്ങൾ എന്നു വിളിക്കുന്നു. ശരീരവും മനസ്സും ആത്മാവും തമ്മിൽ ബന്ധിപ്പിക്കുന്ന ദിവ്യപ്രവാഹമാണ് ഈ ചക്രങ്ങൾ. ഓരോ ചക്രവും ഒരു പ്രത്യേക ഊർജ തരംഗത്തെ നിയന്ത്രിക്കുന്നു.

ശാരീരിക ആരോഗ്യത്തിൽ നിന്നും വികാരങ്ങളിലേക്കും തീരുമാനങ്ങളിലേക്കും ആത്മീയബോധത്തിലേക്കും ഈ ചക്രങ്ങൾ നയിക്കുന്നുണ്ട്.

ഏതെങ്കിലും ഒരു ചക്രത്തിൽ ഊർജതടസ്സമോ ക്ഷയമോ ഉണ്ടാകുമ്പോൾ, അത് നമ്മുടേതായ മാനസികാവസ്ഥ, വികാരങ്ങൾ, ആരോഗ്യസ്ഥിതി, ആത്മവിശ്വാസം എന്നിവയെ തൊട്ടുണർത്തും. ഈ അസന്തുലിതാവസ്ഥ സ്വാഭാവികമായി ശരിയാക്കാൻ സഹായിക്കുന്ന അതിമനോഹരമായ മാർഗമാണ് ഏഴ് ചക്ര സമതുലിത കല്ലുകൾ.

പ്രകൃതിയിൽ നിന്നുള്ള ഈ കല്ലുകൾ ഓരോ ചക്രത്തെയും സ്വാഭാവിക ഊർജ തരംഗത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കുന്നു.പലരും ഇന്ന് സ്വന്തം ഇഷ്ടപ്രകാരം പല നിറങ്ങളിലുള്ള ചരടുകളും കല്ലുകളും കയ്യിൽ ധരിക്കാറുണ്ട്.

പലതരം ബ്രേസ്ലെറ്റുകളും ഇങ്ങനെ ആളുകൾ ധരിക്കുന്നു. കൃത്യമായവ ധരിച്ചാൽ ആരോഗ്യപരമായി ഗുണവും അല്ലാത്തത് ദോഷവും ഉണ്ടാക്കുന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല.

Similar News