ദുഃഖം ,വിഷാദം ,അത്യാഗ്രഹം ,കോപം ,എന്നിവ അകറ്റി നീതി വർധിപ്പിക്കാൻ സഹായിക്കുന്നു കാലഭൈരവാഷ്ടകം

By :  Devina Das
Update: 2026-03-06 07:35 GMT

നിസ്സാരകാര്യങ്ങൾക്കായി സമയം പാഴാക്കുന്ന ദുഃശീലം ഉള്ളവർ ഈ ശീലം മാറ്റി സമയത്തെ വളരെയധികം ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തി ജീവിതം വിജയകരമാക്കുന്നതിന് കാലഭൈരവമൂർത്തിയെ ആണ് ആരാധിക്കേണ്ടത് . ഈ മൂർത്തിയെ ഭജിച്ചാൽ രാഹു – ശനിദോഷങ്ങൾ ഒഴിയുകയും പാപമോചനവും എല്ലാ തടസങ്ങളും മാറി സർവകാര്യ വിജയവും വന്നുചേരും . കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനാണ് ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവൻ. പ്രപഞ്ചത്തിന്റെ പ്രയാണം നിർണ്ണയിക്കുന്ന ഭഗവാൻ കാലഭൈരവനാണത്രേ. വിനാശത്തെ നിയന്ത്രിക്കുന്ന രൗദ്ര ശിവരൂപമായാണ് കാലഭൈരവൻ. ശരീരത്തിൽ സർപ്പങ്ങളും, കപാലത്തിന്റെ മാലയുമാണ് ഈ ദേവൻ്റെ ആഭരണങ്ങൾ. നായയുടെ പുറത്തേറിയാണ് സഞ്ചാരം. ശിവന്റെ രൗദ്രരൂപങ്ങളായ അഷ്ട ഭൈരവന്മാരിൽ ആദ്യത്തേതാണ് കാലഭൈരവൻ.

കാലഭൈരവാഷ്ടകം

കാലത്തെ നിയന്ത്രിക്കുന്ന കാലകാലനായ മഹാഭൈരവനെ ഭജിക്കാൻ അത്യുത്തമമാണ് ആദിശങ്കരാചാര്യർ രചിച്ച ഭഗവാൻ കാലഭൈരവനെ ഭജിക്കുന്ന എട്ട് ശ്ലോകങ്ങളായുള്ള കാലഭൈരവാഷ്‌ടകം.

കർമ്മബന്ധങ്ങൾ അഴിച്ച് മോക്ഷം നൽകി അനുഗ്രഹിക്കുന്ന ഭഗവാൻ ഭയം, ദുഃഖം, ആസക്തി, ദാരിദ്ര്യം, അത്യാഗ്രഹം, കോപം, താപം എന്നിവ നശിപ്പിക്കും. മരണഭയം മാറ്റാനും അകാലമൃത്യു ഒഴിവാക്കുവാനും കാലഭൈരവാഷ്ടകം നിത്യേന ജപിക്കുന്നത് നല്ലതാണ്. ധൈര്യവും ആത്മവിശ്വാസവും ഈ ജപം വർദ്ധിപ്പിക്കും. നിഷേധാത്മക സ്വഭാവം നിയന്ത്രിക്കും. ധർമ്മചിന്ത ശക്തമാക്കും. തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും. രാഹു – കേതുവിന്റെ പ്രതികൂല ഫലങ്ങൾ കുറയ്ക്കും. അതുപോലെ സംരക്ഷണം, നിർഭയത്വം എന്നിവ നൽകുകയും ചെയ്യും.

Similar News