സ്വപ്നഫലങ്ങള്‍; വിശ്വാസങ്ങൾ

By :  Devina Das
Update: 2026-04-12 09:16 GMT

പാമ്പ് കൊത്തുന്നത്, ആന, ക്ഷേത്രം, പൂജ, വെളിച്ചം, മരണം (താല്‍ക്കാലിക ദോഷം) എന്നിവ സ്വപ്നം കാണുന്നത് ഭാഗ്യം, ധനലാഭം, രോഗ ശമനം എന്നിവ സൂചിപ്പിക്കുന്നു.

കിണറ്റില്‍ വീഴുക, അടുത്ത ബന്ധുക്കള്‍ മരിക്കുന്നത്, അപശബ്ദങ്ങള്‍ കേള്‍ക്കുക, പേടിസ്വപ്നങ്ങള്‍ എന്നിവ കുടുംബത്തില്‍ അരിഷ്ടതയോ രോഗങ്ങളോ വരാനിരിക്കുന്നതിന്റെ സൂചനയായി കണക്കാക്കുന്നു.

ദുഃസ്വപ്നം കണ്ടാല്‍ എഴുന്നേറ്റിരുന്ന് ഈശ്വരനാമം ജപിച്ച ശേഷം വീണ്ടും ഉറങ്ങുക.പ്രഭാതത്തില്‍ കുളിച്ച് അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.ആവര്‍ത്തിച്ചുള്ള സ്വപ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ രേഖപ്പെടുത്തി വെക്കുന്നത് മനഃശാസ്ത്ര പരമായ ഉള്‍ക്കാഴ്ച നല്‍കും. 'സ്വപ്നം ചിലര്‍ക്ക് ചില കാലമൊത്ത്തിടും 'എന്നാണ് പറയുക.

സ്വപ്നത്തില്‍ നെയ്യ് കാണുന്നത് പൊതുവെ വളരെ ശുഭകരമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇത് ഭാഗ്യം, ഐശ്വര്യം,നിയമപരമായ സമ്പാദ്യം, സന്തോഷം എന്നിവയുടെ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു.

നെയ്യ് വാങ്ങുന്നതോ, ആഹാരത്തില്‍ ചേര്‍ക്കുന്നതോ, അല്ലെങ്കില്‍ നെയ്യ് കാണുന്നതോ ജീവിതത്തില്‍ സമാധാനവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്നതിനെ സൂചിപ്പിക്കുന്നു. ആരോഗ്യപരമായ കാര്യങ്ങളില്‍ പുരോഗതിയു ണ്ടാകുമെന്നും ഇത് സൂചിപ്പിക്കുന്നു.

കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന സമയമായി ഇതിനെ കണക്കാക്കാം. ചുരുക്കത്തില്‍, നെയ്യിനെ സ്വപ്നം കാണുന്നത് ജീവിത ത്തിലെ നല്ല മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. മനശാസ്ത്രപരമായി ഓരോ സ്വപ്നങ്ങള്‍ക്കും വ്യത്യസ്തമായ ഫലങ്ങളാണ് ഉള്ളത്.

Similar News