വിവാഹവാർഷികദിനത്തിൽ വൈകാരികകുറിപ്പുമായി യഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ്

By :  Devina Das
Update: 2025-12-10 10:38 GMT

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള ടനാണ് യഷ്. ടോക്സിക് ആണ് യഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം .

യഷ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും യഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒൻപതാം വിവാഹ വാർഷികത്തിൽ യഷിന് ആശംസകൾ നേർന്നിരിക്കുകയാണ് രാധിക. മനോഹരമായ ഒരു വിഡിയോയ്ക്കൊപ്പമാണ് രാധികയുടെ ആശംസ.

യഷിന്റെ എഐ ഇമേജും രാധിക പങ്കുവച്ചിട്ടുണ്ട്. യഷ് തനിക്ക് ആരാണെന്നാണ് വിഡിയോയിലൂടെ രാധിക പങ്കുവച്ചിരിക്കുന്നത്.

എന്റെ പേഴ്സണൽ ബോഡിഗാർഡ്, ചാറ്റ്ജിപിടി, ഷെഫ്, പേഴ്സണൽ ഫോട്ടോഗ്രാഫർ, മെന്റർ, ഡിജെ, ഡോക്ടർ, കാൽക്കുലേറ്റർ, സ്ട്രെസ് ബസ്റ്റർ, സമാധാനം" എന്നാണ് രാധിക കുറിച്ചിരിക്കുന്നത്.

'എല്ലാത്തിനും എന്റെ ഉത്തരം നീയാണ്, എപ്പോഴും അങ്ങനെ തന്നെയായിരിക്കും'.- എന്നും രാധിക കുറിച്ചിട്ടുണ്ട്.

ആരാധകരുൾപ്പെടെ നിരവധി പേരാണ് യഷിനും രാധികയ്ക്കും വിവാഹവാർഷികാശംസ നേരുന്നത്. ഒരു ടെലിവിഷൻ പരിപാടിയ്ക്കിടെയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്.

സൗഹൃദം പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു.2016 ലാണ് യഷും രാധികയും വിവാഹിതരാകുന്നത്.

അതേസമയം ​ഗീതു മോഹൻദാസ് ആണ് ടോക്സിക് സംവിധാനം ചെയ്യുന്നത്.

നയൻതാര, കിയാര മൽഹോത്ര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത്, അക്ഷയ് ഒബ്‌റോയ്, സുദേവ് ​​നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Similar News