‘എനിക്ക് എന്റെ ക്രേസിനസ്സ് തന്ന മനുഷ്യന്... പിറന്നാൾ ബോയ്’ ലാലിൻറെ പിറന്നാൾദിനത്തിൽ ക്യൂട്ട് വിഡിയോ പങ്കുവെച്ചു മകൾ മോണിക്ക
മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലായി അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിലെല്ലാം തന്റേതായ ഇടം നേടിയ പ്രതിഭയാണ് എം. പി. മൈക്കിൾ എന്ന ലാൽ.
അദ്ദേഹത്തിന്റെ 67ആം ജൻമദിനത്തിൽ മകൾ മോണിക്ക ലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വളരെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത് .
ഫൺ മൂഡിൽ ഒരു പാട്ടിനൊപ്പം താളം പിടിക്കുന്ന ലാലിനെയും മോണിക്കയേയുമാണ് വിഡിയോയിൽ കാണാൻ കഴിയുന്നത് .
‘എനിക്ക് എന്റെ ക്രേസിനസ്സ് തന്ന മനുഷ്യന്. പിറന്നാൾ ബോയ്’ എന്നാണ് വിഡിയോയ്ക്കൊപ്പം മോണിക്ക കുറിച്ചിരിക്കുന്നത് .
1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലെ 'പണിയൻ' എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് ലാൽ അഭിനയരംഗത്തേക്ക് കടക്കുന്നത്.
ഒഴിമുറി (2012) എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചു.
കൂടാതെ തലപ്പാവ് (2008), അയാൾ, സക്കറിയയുടെ ഗർഭിണികൾ (2013) എന്നീ സിനിമകളിലെ അഭിനയത്തിന് രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.
'ലാൽ മീഡിയ ആർട്‌സ്' എന്ന പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് അദ്ദേഹം.