ചിരി പടർത്തിയ അഭിനേതാവിന്, ചിന്തയിലാഴ്ത്തിയ എഴുത്തുകാരന്-ഹൃദയപൂർവ്വം ;ശ്രീനിവാസന് ആദരാഞ്ജലികളുമായി ഹൃദയപൂർവ്വം ടീം

By :  Devina Das
Update: 2025-12-29 10:20 GMT

ശ്രീനിവാസന് ആദരാഞ്ജലികളുമായി ഹൃദയപൂർവ്വം ടീം. മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ ശ്രീനിവാസൻ എത്തിയപ്പോഴെടുത്ത വിഡിയോ പങ്കുവച്ചു കൊണ്ടാണ് ശ്രീനിവാസൻ എന്ന അതുല്യപ്രതിഭയെ ഹൃദയപൂർവ്വം ടീം ആദരിച്ചത്.

ശ്രീനിവാസനും മോഹൻലാലും സത്യൻ അന്തിക്കാടും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയതാണ് വിഡിയോ.

ഭാര്യ കമലയ്‌ക്കൊപ്പമാണ് ശ്രീനിവാസൻ സെറ്റിലെത്തിയത്.

കാറിൽ നിന്നും ഇറങ്ങിയ ശ്രീനിയെ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സ്വീകരിക്കുകയും വിവരം അച്ഛനെ അറിയിക്കാൻ സെറ്റിലുള്ളവരോട് പറയുകയും ചെയ്യുന്നുണ്ട്.

വാങ്കോ അയ്യാ വാങ്കോ അയ്യാ എന്ന് പറഞ്ഞാണ് സത്യൻ അന്തിക്കാട് പ്രിയ സുഹൃത്തിനെ സെറ്റിലേക്ക് സ്വീകരിക്കുന്നത്.പിന്നാലെ മോഹൻലാലും ഇരുവർക്കുമൊപ്പം ചേരുന്നുണ്ട്.

മൂന്ന് പേരുമിരുന്ന് പഴയ കഥകൾ പങ്കുവെക്കുന്നതും വിഡിയോയിൽ കാണാം.

തന്റെ ഷോട്ട് റെഡിയായപ്പോൾ ശ്രീനിയോട് അനുവാദം വാങ്ങി ഷൂട്ടിലേക്ക് കടക്കുന്ന മോഹൻലാലിനേയും കാണാം.

ലാലു അലക്‌സ്, മാളവിക മോഹൻ തുടങ്ങിയവരും വിഡിയോയിലുണ്ട്. ചിരി പടർത്തിയ അഭിനേതാവിന്, ചിന്തയിലാഴ്ത്തിയ എഴുത്തുകാരന്-ഹൃദയപൂർവ്വം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

''ദാസനെ തനിച്ചാക്കി വിജയൻ പോയി, ഇതു കണ്ടിട്ട് മനസ്സിന് എന്തോ പോലെ., ഞാൻ ഷോട്ട് എടുത്തിട്ട് വരാം അത് പറയുമ്പോൾ പുള്ളിടെ അവസ്ഥ, ഒരേ സമയം മനസ്സ് നിറയ്ക്കുകയും വിങ്ങൽ നൽകുകയും ചെയ്ത വീഡിയോ.

മോഹൻലാൽ ശ്രീനി സൗഹൃദം, നല്ല സൗഹൃദങ്ങളിലെ ചെറിയ പിണക്കങ്ങൾ മറക്കാനും പൊറുക്കാനും ഉള്ളതു കൂടിയാണ് എന്നത് ഈ മനോഹരമായ നിമിഷം സമ്മാനിച്ചുകൊണ്ട് മോഹൻലാൽ നമ്മളെ പഠിപ്പിക്കുന്നു..

നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ.., അവർ ഒരിക്കലും വിചാരിച്ചു കാണില്ല അതു അവരുടെ അവസാന കൂടിക്കാഴ്ച ആണെന്. പഴയ ആ സ്‌നേഹം അവർ രണ്ടു പേരിലും കാണാം...

ദാസനും വിജയനും...... തുടരും. എന്നും എപ്പോഴും'' എന്നിങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകൾ.

Similar News