നടി ശോഭനയെ കണ്ട സന്തോഷം പങ്കുവെച്ച് അജുവർഗീസ്

By :  Devina Das
Update: 2025-12-11 09:51 GMT

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തന്റെ ഇഷ്ടനടിയായ ശോഭനയെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് അജുവർഗീസ് .

ജിയോ ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

ആരാണ് പ്രിയപ്പെട്ട നടിയെന്ന ചോദ്യത്തിന് അജു വർഗീസ് ഇപ്പോഴും നൽകിയിരുന്ന ഉത്തരം ശോഭനയെന്നായിരുന്നു .

ഇതിനു മുൻപും ശോഭന എന്ന അഭിനേത്രിയോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം താരം പല അവസരങ്ങളിലും പങ്കുവെച്ചിട്ടുണ്ട് .

"ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ... പവിത്രത്തിലെ മീരയേയും പക്ഷേയിലെ നന്ദിനിയേയും അതുപോലെ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയെ നേരിൽ കാണാൻ അവസരം ലഭിച്ചു.

ഈ ഇതിഹാസതാരത്തെ നേരിൽ കാണണമെന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു".- അജു വർ​ഗീസ് കുറിച്ചു.

ചിത്രത്തിന് താഴെ വളരെയധികം രസകരമായ കമന്റുകളായിരുന്നു ആരാധകർ പങ്കുവെച്ചത് .

ആദ്യം കരുതിയത് ചിത്രത്തിലുള്ളത് ശോഭനയും അവരുടെ ബോയ്ഫ്രണ്ട് ആണെന്നുമാണ്.

സോറി,’ എന്നായിരുന്നു ഒരു ആരാധിക കമന്റ് ചെയ്തത്.

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജു വർഗീസ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ‘മണിച്ചിത്രത്താഴിലെ നാഗവല്ലി ആകുന്നതിനു മുൻപ് വിട്ടോ അവിടുന്ന്’ എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.

‌സർവം മായ ആണ് അജുവിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് തിയറ്ററുകളിലെത്തും.

Similar News