അച്ഛനാണെൻ പുണ്യം ; അച്ഛന്റെ ചരമവാർഷികത്തിൽ ഹൃദയത്തിൽ തൊടും കുറിപ്പുമായി സുപ്രിയ ;

By :  Devina Das
Update: 2025-11-14 09:59 GMT

പൃഥ്വിരാജിന്റെ ഭാര്യ എന്നതിനപ്പുറം സിനിമാലോകത്ത്‌ തന്റേതായ ഒരിടം കണ്ടെത്തിയ വ്യക്തി ആണ് സുപ്രിയമേനോൻ .

മാധ്യമപ്രവർത്തക ആയിരുന്ന സുപ്രിയ ഇപ്പോൾ നിർമ്മാതാവ് എന്ന പരിവേഷത്തിലാണ് അറിയപ്പെടുന്നത് .

തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണൽജീവിതത്തിലെയും എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ സുപ്രിയ പങ്കുവെയ്ക്കാറുണ്ട് .

ഇപ്പോഴിതാ അച്ഛന്റെ നാലാം ചരമവാർഷികത്തിൽ മനസ്സിൽ തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ .

അച്ഛൻ മരിച്ചിട്ട് നാലുവർഷം ആയെങ്കിലും അത് ഇപ്പോഴും ഉൾക്കൊള്ളാനും ആ വിടവ് നികത്താൻ കഴിഞ്ഞിട്ടില്ലെന്നും സുപ്രിയ പറയുന്നു .

അച്ഛൻ മരിച്ചത് ശിശുദിനത്തിൽ ആയിരുന്നു എന്നും സന്തോഷത്തിന്റെ നിമിഷങ്ങളിലും മനസ്സിൽ അച്ഛനില്ലാത്ത വേദന അവശേഷിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു .

സുപ്രിയയുടെ വാക്കുകളിലേക്ക്

‘‘അച്ഛാ, ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം. അച്ഛൻ പോയതിനു ശേഷം ഇന്നുവരെ എന്റെ ജീവിതം ഒരു ശൂന്യതയിൽ തളച്ചിട്ട പോലെയാണ്.

സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസ്സിൽ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നു. അച്ഛനൊപ്പം കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു പോകുന്നു.

അച്ഛനോടൊപ്പം ചെയ്യാൻ ഞാൻ ആഗ്രഹിച്ച എത്രയെത്ര കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്. കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്!

കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്! അച്ഛൻ എന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണ് എന്നതിലെ വിരോധാഭാസം എനിക്ക് മറക്കാനാവില്ല!

ഡാഡി, ഓരോ ദിവസവും ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്തത്രയും മിസ് ചെയ്യുന്നു!’’ സുപ്രിയ മേനോൻ പറയുന്നു .

ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന സുപ്രിയയുടെ അച്ഛൻ വിജയകുമാർ മേനോൻ 2021 ലാണ് വിടവാങ്ങിയത് .സുപ്രിയയുടെ വൈകാരികമായ കുറിപ്പിന് താഴെ സിനിമമേഖലയിലെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ഏറെ പിന്തുണ അറിയിച്ചു എത്തിയിട്ടുണ്ട് .

Similar News