മഞ്ജു പിള്ളയുടെ വിവാഹ മോചനത്തില്‍ നിര്‍ണായകമായത് മകളുടെ തീരുമാനം

By :  Devina Das
Update: 2026-04-20 09:56 GMT

മഞ്ജു പിള്ളയുടേയും സുജിത് വാസുദേവിന്റേയും വിവാഹമോചനത്തിൽ നിർണായകമായത് മകളുടെ തീരുമാനം ആയിരുന്നു എന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ് .എന്നും തിരക്കുള്ള നടിയായിരുന്നു മഞ്ജു പിള്ള. ഇത്രയും വർഷമായി അഭിനയ രംഗത്ത് തുടരുന്ന മഞ്ജു പിള്ളയെക്കുറിച്ച് മോശമായ കഥകളൊന്നും പ്രചരിച്ചിട്ടില്ല. സീരിയലിൽ അഭിനയിച്ചിരുന്ന കാലത്ത് പ്രണയത്തിലൂടെ നടൻ മുകുന്ദൻ മേനോനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല. പിന്നീട് നാളുകൾക്ക് ശേഷമാണ് സുജിത്ത് വാസുദേവ് എന്ന ഛായാഗ്രാഹകനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും'' ആലപ്പി അഷ്‌റഫ് പറയുന്നു.23 വർഷം മാത്രമേ അവരുടെ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. പിന്നീട് അവർ നല്ല സുഹൃത്തുക്കളായി പിരിയുകയാണ് ഉണ്ടായത്. അതിന്റെ കാരണങ്ങളൊക്കെ തികച്ചും അവരുടെ സ്വകാര്യതയാണ്. പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടാണല്ലോ അവർ പിരിഞ്ഞത്. എന്തൊക്കെയായാലും അവർ പിരിയാനുള്ള കാരണം മകളെ ബോധ്യപ്പെടുത്തിയെന്നും മകളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് ഇവരുമെത്തിയതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.പൊരുത്തപ്പെട്ടു പോകാൻ ആകാതെ ഒന്നിച്ചു ജീവിക്കുന്നതിൽ അർഥമില്ലെന്നും രണ്ട് പേർക്കും സന്തോഷം ലഭിക്കുന്നതാണ് നല്ലതെന്നുമാണ് ദയ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പക്വതയോടെയാണ് ദയ തീരുമാനമെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. മകൾക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മഞ്ജു പിള്ള നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

രാത്രിയെ പേടിയില്ലാത്ത, സ്വയം നോക്കാൻ അറിയുന്ന ഈ തലമുറയിലെ കുട്ടികളെ പിടിച്ചു വച്ചിട്ട് കാര്യമില്ലെന്നാണ് മഞ്ജു പിള്ളയുടെ പക്ഷമെന്നും അദ്ദേഹം പറയുന്നു. സത്യം, ധർമ്മം, നീതി, കരുണ, ബഹുമാനം ഇവയൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ട് പോകാൻ എന്നാണ് മഞ്ജു മകൾക്ക് നൽകിയ ഉപദേശം. ഇതൊക്കെ കൈ മുതലായി ഉള്ളതിനാലാണ് മഞ്ജു പിള്ളയ്ക്ക് ഇത്രയും കാലം ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ സാധിച്ചതെന്നും അദ്ദേഹം പറയുന്നു.

Similar News